കരുനാഗപ്പള്ളി: കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ശ്രദ്ധ കള്ളക്കടത്തിലും സ്വര്‍ണ്ണക്കടത്തിലുമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. കൊലപാതകികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുകയാണെന്നും പറഞ്ഞു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ പ്രിയങ്ക കരുനാഗപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്താണ് സംസാരിച്ചത്. കേരളം വിദ്യാസമ്പന്നരുടെ നാടാണ്. സ്ത്രീകളാണ് മുന്നോട്ടുവരേണ്ടത്. എന്നാല്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടി അതിനനുവദിക്കുന്നില്ലെന്നും രാജ്യത്തിന്റെ വഴികാട്ടിയായി കേരളത്തിലെ ജനവിധി മാറണമെന്നും പറഞ്ഞു.

രാജ്യം ഉറ്റുനോക്കുന്നതാണ് കേരളത്തിലെ വിധിയെഴുത്ത്. കേരളം സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും നാട്. സ്വര്‍ണ്ണക്കടത്തിലും കള്ളക്കടത്തിലുമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധവെയ്ക്കുമ്പോള്‍ കേരളത്തിലെ യഥാര്‍ത്ഥ സ്വര്‍ണ്ണം ഇവിടുത്തെ ജനങ്ങളാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നു. വാളയാര്‍കേസിലും സര്‍ക്കാരിനെ പ്രിയങ്ക വിമര്‍ശിച്ചു. ഹാത്രാസ് കേസിലെ യുപി സര്‍ക്കാരിനെ പോലെയാണ് പിണറായി വിജയന്‍ വാളയാറിലെ വിഷയത്തില്‍ ഇടപെട്ടതെന്നും അന്വേഷണത്തില്‍ വെള്ളം ചേര്‍ത്തെന്നും പറഞ്ഞു. അക്രമത്തിന്റെയും അഴിമതിയുടെയും രാഷ്ട്രീയമാണ് സിപിഎമ്മിന്. യുവ കോണ്‍ഗ്രസുകാരെ സിപിഎം കൊന്നൊടുക്കുന്നു. ജനങ്ങളുടെ മനസ്സുകളില്‍ സിപിഎം ഭീതി നിറയ്ക്കുകയാണ് ചെയ്യുന്നതെന്നും പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന കരാറിലും പ്രിയങ്ക സ ര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍സനം ഉന്നയിച്ചു.

കേരള സര്‍ക്കാരിന്റെ വിധേയത്വം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലല്ല പകരം കോര്‍പ്പറേറ്റ് മാനിഫെസ്റ്റോയിലാണ്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ എങ്ങനെയാണോ രാജ്യത്തിന്‍രെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്കു വിറ്റഴിക്കുന്നത്, അതേ നിലയിലാണ് കേരള സര്‍ക്കാരിന്റേയും പ്രതികരണം. കേരള ജനതയ്ക്കു മുന്നില്‍ മൂന്നു വഴികളാണുള്ളത്. ഒന്ന് സി പി എ്മിന്റെ അക്രമ രാഷ്ട്രീയം, രണ്ടാമത്തേത് രാജ്യത്ത് മുഴുവന്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന മോദിയുടെ രാഷ്ട്രീയം. മൂന്നാമത്തേത് കേരളത്തിന്റെ ഭാവിയില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ്. യു ഡി എഫ് പ്രചരണ ജാഥയില്‍ പങ്കെടുത്ത പ്രിയങ്ക സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്റെ വീടും സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here