തിരുവല്ല : സർക്കാറിനെതിരെ നിലപാട് കടുപ്പിച്ചുകൊണ്ട് ഓർത്തഡോക്‌സ് സഭ. കോടതി വിധി അനുകൂലമായിട്ടും സർക്കാർ പക്ഷപാതപരമായി പെരുമാറിയെന്നാണ് സഭാ സെക്രട്ടറിയുടെ ആരോപണം.
ഓർത്തഡോക്‌സ് -യാക്കോബായ പള്ളിതർക്കത്തിൽ സർക്കാർ നിലപാടിനെതിരെ ആരോപണവുമായി ഓർത്തഡോക്‌സ് സഭ രംഗത്തുവന്നിരുന്നു. ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായിരുന്ന കോടതി വിധി മറികടക്കാൻ സർക്കാർ യാക്കോബായ സഭയ്ക്ക് അനുകൂലമായി നിയമ നിർമ്മാണത്തിന് നീക്കം നടത്തിയിരുന്നു. കോടതിയലക്ഷ്യം ഭയന്ന് ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്നാക്കം പോയിരുന്നു. ഇതാണ് ഓർത്തഡോക്‌സ് സഭയെ ചൊടിപ്പിച്ചത്.
പിന്നീട് പള്ളിതർക്കം തീർക്കാനായി ബി ജെ പി  

സഭയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നവരെ സ്വീകരിക്കും. നിലവിൽ പള്ളിത്തർക്കം പരിഹരിക്കാൻ ബി ജെ പി കൈക്കൊണ്ട നടപടികൾ സ്വാഗതാർഹമെന്നും, ഒരു സ്ഥാനാർത്ഥിയെയും സഭ പിന്തുണയ്ക്കുന്നില്ലെന്നും ലഭാസെക്രട്ടറി ഫാ. എം ഒ ജോൺ വ്യക്തമാക്കി.  

LEAVE A REPLY

Please enter your comment!
Please enter your name here