തിരുവനന്തപുരം :  തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എ ഐ സി സി ജന.സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേമത്ത് എത്താതിരുന്നതിൽ കെ മുരളീധരന് പരാതി. രണ്ട് ദിവസത്തെ പ്രചാരണ പരിപാടി തയ്യാറാക്കിയപ്പോൾ നേമത്തിന് തക്കതായ പ്രാധാന്യം നൽകിയില്ലെന്നാണ് മുരളീധരന്റെ ആരോപണം. പ്രിയങ്ക ഇന്നലെ വൈകിട്ട് നേമത്ത് എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് പ്രിയങ്ക പുറത്തിറങ്ങിയത് രാത്രിയായി.

ഇതോടെ നേമത്ത് പ്രിയങ്കയ്ക്ക് പ്രസംഗിക്കാനോ, റോഡ് ഷോ നടത്താനോ സാധിച്ചില്ല. നേമം ദേശീയ ശ്രദ്ധയാകർഷിച്ച മണ്ഡലമാണെന്നും, കോൺഗ്രസ് തിരിച്ചുപിടിക്കാനായി ഹൈക്കമാന്റിന്റെ നിർദ്ദേശത്തെ തുടർന്നാണ് താൻ നേമത്ത് മത്സരിക്കാനെത്തിയതെന്നുമായിരുന്നു മുരളീധരൻ പ്രിയങ്കാ ഗാന്ധിയെ അറിയിച്ചത്. മൂന്നാം തീയതി വൈകിട്ട് ശ്രീപെരുമ്പത്തൂരിൽ നിന്നും പ്രചാരണം കഴിഞ്ഞ് നേമത്ത് എത്താമെന്ന് പ്രിയങ്ക വാക്കുകൊടുത്തിരിക്കയാണ്.

 ഇന്ന് തൃശ്ശൂർ ജില്ലയിലെ വിവിധയിടങ്ങളിലാണ് പ്രിയങ്കയുടെ പ്രചാരണ പരിപാടി നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here