കൊച്ചി : യു ഡി എഫ് കൊച്ചി മണ്ഡലം സ്ഥാനാർത്ഥി ടോണി ചമ്മിണിക്ക് കോവിഡ് പോസിറ്റീവായതോടെ മണ്ഡലത്തിലെ നിരവധി വോട്ടർമാരും, പാർട്ടി പ്രവർത്തകരും ആശങ്കയിലായി. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെയാണ് സ്ഥാനാർത്ഥി വോട്ടർമാരുമായി ഇടപഴകിയിരുന്നതെന്നാണ് ഉയരുന്ന ആരോപണം. കൊച്ചി മുൻമേയർ കൂടിയായിരുന്നു ടോമി ചമ്മിണി.
ടോണി ചമ്മിണിയുമായി അടുത്തിടപഴകിയ അഞ്ഞൂറിൽ പരം പേരെങ്കിലും വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് കൊച്ചി മേഖലയിൽ വലിയതോതിൽ കോവിഡ് വ്യാപനത്തിന് വഴിവെക്കുമോ എന്ന ആശങ്കയും നിനിൽക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here