തിരുവനന്തപുരം : കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തില്‍. നേമത്ത് നാളെ നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി. ഇക്കാര്യത്തില്‍ ക്ഷമ ചോദിച്ചും ആശംസ നേര്‍ന്നും പ്രിയങ്ക വിഡിയോ സന്ദേശം പുറത്തിറക്കിയിട്ടുണ്ട്. നേമത്ത് പ്രിയങ്കയ്ക്ക് പകരം രാഹുല്‍ ഗാന്ധി നാളെ പ്രചാരണത്തിനെത്തും. പ്രിയങ്ക നേരത്തെ കേരളത്തില്‍ എത്തിയപ്പോള്‍ നേമത്ത് പ്രചാരണം നടത്താത്തതില്‍ അവിടുത്തെ
സ്ഥാനാര്‍ഥി കെ.മുരളീധരന്‍ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് നേമത്തെ സന്ദര്‍ശനം പ്രഖ്യാപിച്ചത്.

ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോകുന്നത്. ഫലം നെഗറ്റീവാ ആണെങ്കിലും കുറച്ചു ദിവസങ്ങള്‍ നിരീക്ഷണത്തില്‍ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം റദ്ദാക്കിയതായി പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

കോവിഡ് പരിശോധനയില്‍ നെഗറ്റീവാണ് ഫലമെങ്കിലും മൂന്നു, നാലു ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രചാരണങ്ങള്‍ റദ്ദാക്കിയത്. ഇന്ന് ആസാമിലേക്ക് പോകുകയും, നാളെ തമിഴ്നാട്ടിലും, പിന്നാലെ കേരളത്തിലേക്ക് വരുകയുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പദ്ധതി. പ്രചാരണം അവസാനിക്കുന്ന സമയം കേരളത്തിലുണ്ടാകാനായിരുന്നു ഇത്.

പ്രചാരണം അവസാനിക്കുന്ന ദിവസം നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളില്‍ പ്രചാരണം നടത്താനുള്ള തീരുമാനം പ്രിയങ്കഗാന്ധിയുടെ ഭാഗത്ത് നേരെത്തെ ഉണ്ടായിരുന്നു. ഈ മണ്ഡലങ്ങളിലെ പ്രചാരണം റദ്ദാക്കിയതായി പ്രിയങ്ക ഗാന്ധിതന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here