ഇളം മഞ്ഞിൽ കുളിരുമായെൻ കുയിൽ…കണ്ണൂർ രാജൻ എന്ന സംഗീതജ്ഞൻ ഓർമ്മയായിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ടെങ്കിലും (26 വർഷം) ഈ ഗാനം മലയാളികളുടെ മനസിൽ ഇന്നലെകളിലെന്നപോലെ നിലനിൽക്കുകയാണ്. വയലാർ രാമവർമ്മയെഴുതിയ ഈ ഗാനമുൾപ്പെടെ നിരവധി വരികൾക്ക് കണ്ണൂർ രാജൻ നൽകിയ സംഗീതം ഇന്നും മലയാളികളുടെ മനസിൽ ആർദ്രമായി നിലനിൽക്കുന്നു.
 
 

1937 ജനുവരി 7 നു കണ്ണൂർ ജില്ലയിലെ എടയ്ക്കാട് എന്ന സ്ഥലത്തെ നിർദ്ധന കുടുംബത്തിലാണു ജനനം.
കോഴിക്കോട് ആള്‍ ഇന്ത്യാ റേഡിയോയിലെ ‘കാഷ്വല്‍ ആര്‍ട്ടിസ്റ്റ്’ ആയിരുന്നു.


1974ൽ “മിസ്റ്റർ സുന്ദരി” എന്ന ചിത്രത്തിൽ വയലാർ രാമവർമ്മ എഴുതിയ വരികൾക്ക് ഈണമിട്ടുകൊണ്ടാണ് കണ്ണൂർ രാ‍ജൻ മലയാള സിനിമാ രംഗത്തേയ്ക്ക് എത്തുന്നത്.

എന്തിനെന്നെ വിളിച്ചു നീ വീണ്ടും, ദേവീക്ഷേത്രനടയിൽ, പീലിയേഴും വീശിവാ,, തുഷാരബിന്ദുക്കളേ, നിമിഷം സുവർണനിമിഷം, വീണപാടുമീണമായി, എന്നീ ഹിറ്റു ഗാനങ്ങൾക്ക് ഒപ്പം നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലെ “നാദങ്ങളായ് നീ വരൂ“, “ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ“ എന്നിവയും, “ചിത്രം” എന്ന സിനിമയിലെ “പാടം പൂത്തകാലം“ “ഈറൻ മേഘം“, “ദുരെക്കിഴക്കുദിയ്ക്കും“ തുടങ്ങിയ ഗാനങ്ങളും,  തരംഗിണിയുടെ ചില ആൽബങ്ങളും കണ്ണൂർ രാജനെ മലയാളിയുടെ മനസിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാക്കി നിർത്തുന്നു.

അക്കാലത്ത് മലയാളത്തിലെ ഒട്ടുമിക്ക രചയിതാക്കളും ഗായികാ ഗായകരുമായി സഹകരിക്കാൻ ഭാഗ്യം സൃഷ്ടിച്ച സംഗീത സംവിധായകരിൽ ഒരാളാണ് കണ്ണൂർ രാജൻ.
“പാറ”എന്ന ചിത്രത്തിന്റെ ടൈറ്റീൽ സോംഗായ “അരുവികള്‍ ഓളം തല്ലും താഴ്വരയില്‍…” എന്ന ഗാനം കണ്ണൂർ രാജന്റെ സംഗീതത്തിൽ പാടീയിരിക്കുന്ന്ത് ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീത സംഗീത സംവിധായകൻ ഇളയരാജയാൺ`.
 
തന്റെ അൻപത്തെട്ടാം വയസിൽ 1995 ഏപ്രിൽ 7ന് ചെന്നൈയിൽ “കൊക്കരക്കോ“ എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഹൃദയസ്തംഭനത്തെ തുടർന്ന് കണ്ണൂർ രാജൻ അന്തരിച്ചു… ഇരുപത്തിയാറാം ചരമ വാർഷികം 

LEAVE A REPLY

Please enter your comment!
Please enter your name here