കോഴിക്കോട്: കെ എം ഷാജിയുടെ കണ്ണൂരിലെ  വീട്ടില്‍ നിന്ന് അരക്കോടി രൂപയുടെ കള്ളപ്പണം പിടിച്ചു. വിജിലന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടിച്ചത്. നിരവധി ഇടപാടുകളുടെ രേഖകളും കണ്ടെത്തി. ആഢംബര വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് വരുമാന സ്രോതസ് കാണിക്കാന്‍  ഷാജിക്ക് കഴിഞ്ഞിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കബളിപ്പിച്ചാണ്  ഷാജി വീട് നിര്‍മിച്ചത്.

അഴിമതി വാര്‍ത്തയായതിന് പിന്നാലെ വീട് നിര്‍മാണം ക്രമപ്പെടുത്താന്‍  ഷാജി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷയില്‍ ഉള്‍പ്പെടെ കൃത്രിമം ഉണ്ടായിരുന്നുവെന്നതും പിന്നീട് തെളിഞ്ഞതാണ്. ഷാജിയുടെ കോഴിക്കോടും കണ്ണൂരിലും രാവിലെ ഏഴ് മണിക്കാണ്   പരിശോധന തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here