കോഴിക്കോട്: കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. 10 പേരെ കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തി. ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേർ മരിച്ചവിവരം മംഗളൂരു കോസ്റ്റൽപൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മം​ഗലാപുരം തീരത്തുനിന്ന് അറുപത് നോട്ടിക്കൽ മൈൽ മാറി പുറംകടലിലാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ബേപ്പൂർ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ള ഐ എസ് ബി റബ്ബ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

ഇത് പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തിനിടയാക്കിയ കപ്പൽ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.കോസ്റ്റ് ഗാർഡി​ന്റെ കപ്പലായ രാജ്ദൂതും ഹെലികോപ്ടറും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അപകടത്തിൽപെട്ട ബോട്ടിൽ 14 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴ് പേർ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവർ ബം​ഗാൾ, ഒഡീഷ സ്വദേശികളുമാണ്. മലയാളികൾ ആരും ഇല്ലായിരുന്നുവെന്നാണ് അറിയുന്നത്. ഞായാറാഴ്ച രാത്രിയോടെയാണ് ബോട്ട് ബേപ്പൂരിൽ നിന്നും പോയത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here