തിരുവനന്തപുരം : അരുവിക്കരയിൽ സിറ്റിംഗ് എം എൽ എ ശബരീനാഥൻ പിന്നിലായി.  
തൃശ്ശൂർ വടക്കാഞ്ചേരിയിൽ
സേവ്യർ ചിറ്റലപ്പള്ളി വിജയത്തിലേക്ക് നിങ്ങുകയാണ്.
തൃത്താലയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വി ടി ബലറാം നേരിയ ഭൂരിപക്ഷത്തിൽ മുന്നിൽ നിൽക്കുകയാണ്.

കണ്ണൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി കടന്നപ്പള്ളിയും, തലശ്ശേരിയിൽ എ എൻ ഷംസീറും, കൂത്തുപറമ്പിൽ കെ പി മോഹനൻ മുന്നിലാണ്. മട്ടന്നൂരിൽ കെ കെ ശൈലജയും, ധർമ്മടത്ത് പിണറായി വിജയനും മുന്നിലാണ്.  പയ്യന്നൂരിൽ ടി ഐ മധുസൂദനൻ തുടക്കം മുതൽ മുന്നിലാണ്.

ഇരിഞ്ഞാലുക്കുടയിൽ സി പിഎമ്മിലെ എ ബിന്ദുവാണ് ലീഡ് ചെയ്യുന്നത്.
പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറിന്റെ ലീഡ് കുറഞ്ഞു. കരുനാഗപ്പള്ളിയിൽ കോൺഗ്രസിലെ  സി ആർ മഹേഷ് വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞിരിക്കയാണ്. കൽപ്പറ്റയിൽ യു ഡി എഫിലെ ടി സിദ്ദിഖ് അയ്യായിരത്തിലധികം വോട്ടിന് ലീഡ് ചെയ്യുകയാണ്. എൽ ജെ ഡി നേതാവ് എം വി ശ്രേയാംസ് കുമാർ രണ്ടാം സ്ഥാനത്താണ്.
ബത്തേരിയിൽ സിറ്റിംഗ് എം എൽ എ കോൺഗ്രസിലെ ഐ സി ബാലകൃഷ്ണൻ വ്യക്തമായ ഭൂരിപക്ഷത്തിലാണ്.

പേരാമ്പ്രയിൽ ടി പി രാമകൃഷണൻ ലീഡ് തിരിച്ചു പിടിച്ചു. റാന്നിയിലും കരുനാഗപ്പള്ളിയിലും വോട്ടിംഗ് യന്ത്രം പണിമുടക്കിയത് ആശങ്കപരത്തി.

LEAVE A REPLY

Please enter your comment!
Please enter your name here