തവനൂർ: വിവാദങ്ങൾ കെടി ജലീലിന് പ്രതിബന്ധമാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്‌ട്രീയ കേരളം. കൗണ്ടിംഗ് തുടങ്ങി ആദ്യമണിക്കൂറിലെ ഫലസൂചനകൾ പുറത്തു വരുമ്പോൾ കെടിജലീൽ പിന്നിലാണ്. യുഡിഎഫിന്റെ ഫിറോസ് കുന്നംപറമ്പിൽ ലീഡ് ഉയർത്തുകയാണ്. 329 വോട്ടുകൾക്കാണ് ഫിറോസ് ലീഡ് ചെയ്യുന്നത്.

ഓരോ നിമിഷവും ലീഡ് നില മാറിമറിയുന്ന കാഴ്‌ചയാണ് കാണാൻ കഴിയുന്നത്. എൽഡിഎഫ്-82, യുഡിഎഫ്- 56, എൻഡിഎ- 02 എന്നതാണ് ഏറ്റവുമൊടുവിലത്തെ ലീഡ് നില.

പാലക്കാട് മെട്രോമാൻ ഇ ശ്രീധരന്റെ കുതിപ്പ് തുടരുകയാണ്. 2200 വോട്ടുകൾക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്. ബിജെപി ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. നേമത്തും വിജയ പ്രതീക്ഷയിൽ തന്നെയാണ് എൻഡിഎ. കുമ്മനം രാജശേഖരൻ തുടക്കം മുതൽ തന്നെ അവിടെ ലീഡ് ചെയ്യുന്നുണ്ട്.

പ്രമുഖ നേതാക്കൾ എല്ലാം ലീഡ് ചെയ്യുന്നുണ്ട്. പാലായിൽ ജോസ് കെ മാണി ലീഡ് ഉയർത്തുന്നുണ്ട്. ബാലുശ്ശേരിയിൽ നടൻ ധർമ്മജൻ 56 വോട്ടുകൾക്ക് മുന്നിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here