തിരുവനന്തപുരം: കൊവിഡ് രൂക്ഷമായ എറണാകുളം, തൃശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ട്രിപ്പിൾ ലോക്ക്ഡൗൺ ഇന്ന് അർദ്ധരാത്രി നിലവിൽ വരും. മറ്റു പത്തു ജില്ലകളിൽ നിലവിലുള്ള ലോക്ക്ഡൗൺ തുടരും. രണ്ടും 23 വരെയാണ്.ട്രിപ്പിൾ ലോക്ക്ഡൗൺ ജില്ലകളിൽ പ്രവേശിക്കാനും അവിടെ നിന്ന് പുറത്തു പോകാനും ഒരു വഴി മാത്രമേ അനുവദിക്കൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടുക, മാസ്‌ക്ക് ധരിക്കാതിരിക്കുക, മറ്റു കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നിയമ നടപടികൾക്ക് വിധേയമാകുമെന്ന് മുഖ്യമന്ത്രി വാ‌ർത്താസമ്മേളനത്തിൽ ഓർമ്മിപ്പിച്ചു.ട്രിപ്പിൾ ലോക്ക്ഡൗൺ ജില്ലകളെ മേഖലകളാക്കി നിയന്ത്രണം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കും.

ആൾക്കൂട്ടത്തെ കണ്ടെത്താൻ ഡ്രോൺ പരിശോധനയും ക്വാറന്റൈൻ ലംഘനം കണ്ടെത്താൻ ജിയോ ഫെൻസിംഗും ഉപയോഗിക്കും. ക്വാറന്റൈൻ ലംഘിക്കുന്നവർക്കും അതിനു സഹായിക്കുന്നവർക്കും എതിരെ കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം നടപടി എടുക്കും.
ഭക്ഷണം എത്തിക്കാൻ വാർഡ് സമിതികൾ നേതൃത്വം നൽകണം. കമ്മ്യൂണിറ്റി കിച്ചണുകളും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോഗിക്കാം. മറ്റ് സാമൂഹിക പ്രവർത്തനങ്ങളെല്ലാം പൂർണമായി ഒഴിവാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here