കോഴിക്കോട്: കോവിഡ് ബാധിതരില്‍ കണ്ടുവരുന്ന മ്യൂകോര്‍ മൈക്കോസിസ് അഥവ ബ്ലാക്ക് ഫംഗസ് പകരില്ലെന്ന് ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

പലപ്പോഴും ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ രോഗം ശ്വാസകോശതേ്‌യും തലച്ചോറിനെയുമാണ് ബാധിക്കുന്നത്. പരിസ്ഥിതിയില്‍ സ്വഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഇത് പിടിപെടുന്നത്. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും ഫംഗസിനു കാരണമായി കരുതുന്നു.

മൂക്കില്‍ നിന്നും കറുത്ത നിറത്തിലോ രക്തം കലര്‍ന്നതോ ആയ സ്രവം വരിക, മൂക്ക് അടഞ്ഞതായോ തടസം തോന്നുകയോ ചെയ്യുക, മുഖ്ത്തിന്റെ ഒരു ഭാഗത്ത് വേദന, തരിപ്പ്, വീക്കം എന്നിവ ഉണ്ടാകുക, പല്ല് വേദന, പല്ല് കൊഴിയല്‍, മങ്ങിയ കാഴ്ച, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, നെഞ്ച് വേദന തുടങ്ങിയവ ആണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here