( സലിം ആയിഷ : ഫോമാ ന്യൂസ് ടീം )

ഉജ്ജ്വലമായ തെരെഞ്ഞെടുപ്പ് വിജയത്തിലൂടെ, തുടർഭരണം സാധ്യമാക്കി ചരിത്രത്തിലിടം നേടിയിരിക്കുകയാണ്  ശ്രീ പിണറായി വിജയൻറെ നേതൃത്വത്തിലുള്ള  പുതിയ മന്ത്രിസഭ.

പ്രവാസിമലയാളികളും, കേരളത്തിലെ ജനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് പുതിയ മന്ത്രിസഭയെ നോക്കി കാണുന്നത്. പ്രളയവും, നിപ്പയും നേരിട്ട കേരള ജനത കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോളാണ് പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത്.



കോവിഡ് മഹാമാരിയുടെ പ്രതിസന്ധി നേരിടുന്നതിന്  ആരോഗ്യമേഖലയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങളും, ബോധവൽക്കരണവും നടപടികളും തുടർന്ന് പോകേണ്ടതുണ്ട്. അതുകൊണ്ടു തന്നെ  ആരോഗ്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് പ്രഥമ പരിഗണന നൽകുക എന്നത് പരമ പ്രധാനമാണ്. വിദ്യഭാസ-ശാസ്ത്ര സാങ്കേതിക രംഗത്ത് കൂടുതൽ മുതൽ മുടക്കി വിജ്ഞാന മേഖല വിപുലപ്പെടുത്തി ഒരു പുതിയ കേരളം സൃഷ്ടിക്കാനും കൂടുതൽ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുന്നതും കോവിഡാനന്തര  കേരളത്തെ കെട്ടിപ്പടുക്കുന്നതിനും പുതിയായ ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന് കഴിയും. പ്രവാസിമലയാളികൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പ്രത്യേകിച്ചും പ്രവാസിമലയാളികളുടെ വസ്തു കൈമാറ്റവും, പരിപാലനവും, വസ്തു വ്യവഹാരങ്ങളും.  മലയാളി സംഘടനകളുടെ കേന്ദ്ര സംഘടന എന്ന നിലയിൽ ഫോമയ്‌ക്ക് പ്രവാസിമലയാളികളുടെ  പ്രശ്നങ്ങളും  പരിഹാരങ്ങളും സംബന്ധിച്ചു ശരിയായ  കാഴ്ചപ്പാടുകളും,നിലപാടുകളും ഉണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള  ശ്രമങ്ങളും നടപടികളും പുതിയ സർക്കാരിൽ നിന്ന് ഉണ്ടാകുമെന്ന് ഫോമാ  പ്രത്യാശിക്കുന്നു.

ഒരു പുതിയ കേരളം കെട്ടിപ്പെടുത്തി ഇന്ത്യക്കും, ലോകത്തിനും ഒരു മാതൃക സൃഷ്ടിക്കാൻ  മുഖ്യമന്ത്രിയായി അധികാരമേറ്റ ശ്രീ പിണറായി വിജയനും, മറ്റു മന്ത്രിമാർക്കും കഴിയട്ടെ എന്ന്  ഫോമ  ആശംസിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here