രാജേഷ് തില്ലങ്കേരി

ലക്ഷദ്വീപ് ദേശീയതലത്തിൽ ചർച്ചയായിരിക്കയാണ്. അഡ്മിനിസ്‌ട്രേറ്ററായി ബി ജെ പിനേതാവ് പ്രഫുൽ പട്ടേൽ എത്തിയതോടെയാണ് പരിഷ്‌കാര പദ്ധതികൾക്ക് തുടക്കമായത്.
കേരളത്തിൽ നിന്നുള്ള ചരക്ക് ഗതാഗതം കർണാകടത്തിലേക്ക് മാറ്റുക, കശാപ്പ് നിരോധിക്കുക, താല്കാലിക ജീവനക്കാരെ പിരിച്ചുവിടുക തുടങ്ങിയവയാണ് പ്രഫുൽപട്ടേൽ സ്വീകരിച്ചിരിക്കുന്ന നയം. എന്നാൽ മദ്യനിരോധനം നിലനിൽക്കുന്ന ലക്ഷദ്വീപിൽ മദ്യനിയന്ത്രണം നീക്കാനുള്ള തീരുമാനമാണ് ദ്വീപി നിവാസികളെ ഞെട്ടിച്ചിരിക്കുന്നത്.


ഗുണ്ടാനിയമം നടപ്പാക്കാനുള്ള തീരുമാനം പ്രതിഷേധക്കാരെ അകത്താക്കാനുള്ള നിയമമാണെന്നും ദ്വീപ് നിവാസികൾ തിരിച്ചറിയുന്നുണ്ട്.

99 % മുസ്ലിം സമുദായാംഗങ്ങൾ മാത്രം അധിവസിക്കുന്ന ലക്ഷദ്വീപിൽ സംഘ് പരിവാർ അജണ്ട നടപ്പാക്കാനുള്ള നീക്കം കൃത്യമായ അജണ്ടയുടെ ഭാഗമാണ്. സുന്ദരമായ പ്രകൃതി ഭംഗി കാത്തുസൂക്ഷിക്കുന്ന ലക്ഷദ്വീപ്, കവറത്ത്, ആന്ത്രോത്ത് തുടങ്ങി 10 ദ്വീപുകളിൽ മാത്രമാണ് ജനവാസമുള്ളത്. സമാധാന പ്രിയരാണ് ലക്ഷ്ദ്വീപ് വാസികൾ. അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവുള്ള കേന്ദ്രഭരണ പ്രദേശമാണ് ലക്ഷ്ദ്വീപ്. എം പിമാർക്ക് കാര്യമായി ഇടപെടാൻ പറ്റാത്ത ഇടം കൂടിയാണ് ലക്ഷദ്വീപ്. ചികിൽസയ്ക്കും, ഉന്നത വിദ്യാഭ്യാസത്തിനും കൊച്ചിയെയും മംഗലാപുരത്തെയും ആശ്രയിക്കേണ്ടിവരുന്ന ലക്ഷ്ദ്വീപുകാർക്ക് ഇതിലൊന്നും പരാതിയില്ല.ലക്ഷദ്വീപിലേക്ക് യാത്രാസൗകര്യവും പരിമിതമാണ്. എന്നാൽ ഇതിലൊന്നും പരാതിയില്ലാത്തവരാണ് ദ്വീപുനിവാസികൾ.

ലഫ്റ്റനന്റ് ഗവർണർമാരെയും അഡ്മിനിസ്‌ട്രേറ്റർമാരെയും വച്ച് പ്രാദേശിക ഭരണ കൂടത്തെ തകർക്കുകയെന്ന നയമാണ് ലക്ഷ്ദ്വീപിലും ബി ജെ പി സർക്കാർ നടപ്പാക്കുന്നത്. ലക്ഷ്ദ്വീപുനിവാസികളെ നിയമത്തിന്റെ പേരിൽ വരിഞ്ഞുമുറുക്കി നിയന്ത്രണത്തിൽ കൊണ്ടുവരികയാണ് പട്ടേൽ ലക്ഷ്യമിട്ടിരിക്കുന്നത്. പട്ടേലിന്റെ നിലപാട് ഏകാധിപത്യ പരമാണെന്ന് മിക്ക രാഷ്ട്രീയ കക്ഷികളും ആരോപിച്ചിരിക്കയാണ്.

എന്നാൽ ബി ജെ പി സ്ഥിരമായി കൊണ്ടുവരുന്ന ആരോപണം ലക്ഷദ്വീപിന്റെ വിഷയത്തിലും ഉയർത്തുന്നുണ്ട്. വിഘടനവാദികളാണാണ് ലക്ഷദ്വീപിൽ തമ്പടിച്ചിരിക്കുന്നത് എന്നാണ്. മയക്കുമരുന്ന് കടത്ത് നടക്കുന്നുവെന്നുമാണ് ബി ജെ പി നേതാക്കളുടെ ദുരാരോപണം. പ്രതിഷേധങ്ങള വഴിതിരിച്ചുവിടാനുള്ള നീക്കമാണ് ബി ജെ പി നേതാക്കൾ ശ്രമിക്കുന്നത്.  

ലക്ഷ്ദ്വീപിൽ ആശുപത്രികൾ സ്ഥാപിക്കുന്നതിന് കാലകാലമായി അധികാരം കൈയ്യാളുന്ന അഡ്മിനിസ്‌ട്രേറ്റർ നടപടികൾ സ്വീകരിക്കാറില്ല, അതിന് പകരം ബാറുകൾ ആരംഭിക്കാനാണ് നീക്കം. വിനോദ സഞ്ചാര വികസനമാണ് കേന്ദ്രസർക്കാർ ഇവിടെ ലക്ഷ്യമിടുന്നത്. ലക്ഷദ്വീപിനെ ടൂറിസം ഹമ്പാക്കി മാറ്റിയെടുക്കുകയെന്ന നയത്തിന്റെ ആദ്യ പടിയാണ് അഡ്മിനിസ്ട്രറ്ററുടെ നീക്കം. അതിന് ലക്ഷദ്വീപിനെ മാറ്റിയെടുക്കണം. ജന സഖ്യ കുറച്ചുകൊണ്ടുവരണം. ലക്ഷദ്വീപിൽ നിന്നും തദ്ദേശീയർ ഒഴിഞ്ഞുപോവണം, ഇതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. വൻകിട ഹോട്ടലുകൾ പണിയാൻ കോർപ്പറേറ്റ് കമ്പനികൾക്ക് അനുമതി കൊടുക്കുകയാണ് സർക്കാർ നയം , ഈ അജണ്ടകൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ട പ്രഫുൽഖോഡ പട്ടേലിനെ തിരിച്ചു വിളിക്കണെന്നാണ് ദ്വീപുനിവാസികൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. എന്നാൽ ഇത് ഒരു അഡ്മിനിസ്‌ട്രേറ്ററുടെ തലയിൽ ഉദിച്ചതൊന്നുമല്ല. കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാർ ശക്തികൾ നടപ്പാക്കുന്ന പുതിയ നയങ്ങളുടെ തുടർച്ച മാത്രമാണ്.

ലക്ഷദ്വീപിൽ ആധിപത്യം നേടുകയെന്ന നയമാണ് അഡ്മിനിസ്‌ട്രേറ്റർ സ്വീകരിച്ചത്. ഫാം ഹൗസുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം അമൂൽ കമ്പനിക്കുവേണ്ടിയാണെന്നാണ് പ്രധാന ആരോപണം.

വൻ കിട ടൂറിസം കമ്പനികൾക്ക് ലക്ഷദ്വീപിലെ ചില ദ്വീപുകൾ കൈമാറിയെന്ന വാർത്തയ്ക്ക് ഇനി അധികം കാത്തിരിക്കേണ്ടിവരില്ല.



അതിരപ്പള്ളി പദ്ധതിയല്ല, പകരം കുരിയാർകുറ്റി-കാരപ്പാറ പദ്ധതിക്ക് നീക്കം



അതിരപ്പള്ളിയെ തകർക്കുന്ന ജനവൈദ്യുത പദ്ധതി സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വൈദ്യുത മന്ത്രിയുടെ പ്രഖ്യാപനം.
അതിരപ്പള്ളി പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കവുമായി വൈദ്യുതി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. പാലക്കാട് 1982 ൽ ആരംഭിക്കുകയും പ്രതിഷേധം ശക്തമായപ്പോൾ ഉപേക്ഷിക്കുകയും ചെയ്ത കുരിയാർകുറ്റി-കാരപ്പാറ പദ്ധതിയാണ് പുനരുജ്ജീവിപ്പിക്കുന്നത്.
 

797.26 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് പൊടിതട്ടിയെടുക്കുന്നത്. 
നെല്ലിയാമ്പതിയിൽ പരിസ്ഥിതി പ്രശ്‌നം ഉന്നയിച്ചാണ് കുരിയാർകുറ്റി-കാരപ്പാറ പദ്ധതി ഉപേക്ഷിക്കുന്നത്. രണ്ട് ടണലുകൾ നിർമ്മിച്ച് ചെറുകിട വൈദ്യുത പദ്ധതിയെന്ന നിലയിലാണ് കുരിയാർ കുറ്റിയെ കണ്ടിരുന്നത്. എന്നാൽ പദ്ധതിയ്ക്ക് കേന്ദ്രവനം-പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിച്ചില്ല. അതിന് അക്കാലത്ത് കാരണമായി പറഞ്ഞു കേട്ടിരുന്നത്,

ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി സി അലക്‌സാണ്ടറുടെ വ്യക്തിപരമായ ഇടപെടൽ മൂലമായിരുന്നു എന്നാണ്. നെല്ലിയാമ്പതിയിലെ പി സി അലക്‌സാണ്ടറുടെ ഉടമസ്ഥയിലുള്ള എസ്‌റ്റേറ്റ്, പദ്ധതി നടപ്പായാൽ മുങ്ങിപ്പോവുമെന്ന ആശങ്കയായിരുന്നു.

പദ്ധതി പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഉപേക്ഷിച്ചു.

കുരിയാർകുറ്റി-കാരപ്പാറ പദ്ധതി നടപ്പാക്കുമ്പോൾ പരിസ്ഥിതിക്ക് വലിയ ആഘാതം സൃഷ്ടിക്കില്ലെന്നാണ് പഠനറിപ്പോർട്ട്. മാത്രമല്ല, വൈദ്യുതി ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്ന വെള്ളം പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവും. ഭാരതപുഴ വറ്റിവരണ്ടുണങ്ങുന്നതിനുള്ള പരിഹാരവും ഇതുമൂലം ഉണ്ടാവും. എന്തായാലും അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോവില്ലെന്ന സൂചനകളാണ് വൈദ്യുതി മന്ത്രി നൽകുന്നത്.


രാഷ്ട്രീയതീരുമാനം പറയേണ്ടത് കെ പി സി സി അധ്യക്ഷനാണ്, സതീശനല്ലെന്ന് എൻ എസ് എസ്.


സാമുദായിക സംഘടനകൾ രാഷ്ട്രീയം പറയേണ്ടെന്നും, മത, ജാതി സംഘടനകൾക്കെതിരിയുള്ള ശക്തമായ നിലപാടായിരിക്കും തന്റേതെന്നാണ് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശൻ. വല്യകയ്യടി കിട്ടുന്ന പ്രസ്താവനയാണ് വി ഡി സതീശൻ നടത്തിയതെന്ന വിവരം അങ്ങ് പെരുന്നയിലെ എൻ എസ് ആസ്ഥാനത്തും എത്തിയിരിക്കുന്നു.

സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത് തന്റെ സമ്മതത്തോടെയല്ലെന്ന് പറയാൻ തുനിഞ്ഞതാണത്രേ, സുകുമാരൻ നായർ. അത്രയ്ക്ക് കലിപ്പുണ്ട് എൻ എസ് എസ് ജനറൽ സെക്രട്ടറിക്ക്. കാരണം മറ്റൊന്നുമല്ല, സ്വന്തം രമേശനെ മാറ്റിയതിലാണ്. ചെന്നിത്തലയ്ക്കുള്ള സ്വീകാര്യത എൻ എസ് എസിൽ നായരാണെങ്കിലു വി ഡി സതീശന് ഇല്ലത്രേ… താക്കോൽ സ്ഥാനത്ത് വന്നെങ്കിലും സതീശൻ വിമതനാണ്, പഴയകളികളൊന്നും സതീശനോട് നടക്കില്ലെന്നും സുകുമാരൻ നായർക്ക് മനസിലായിട്ടുണ്ട്.


സ്വകാര്യ ഉദ്ഘാടനം ഇല്ല


വിജ്ഞാനത്തിന്റെ കാര്യത്തിൽ പുലിയാണ് പുതിയ സ്പീക്കറെന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറുതേയല്ല.  എം ബി രാജേഷ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടത്തിയ പ്രഖ്യാപനങ്ങളിൽനിന്നും അദ്ദേഹത്തിന്റെ ജ്ഞാനം പൊതു ജനത്തിനും വ്യക്തമായി.
സ്വകാര്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് പോവില്ലെന്നാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
 
 മുൻ സ്പീക്കറും, മുൻഗാമിയുമായ ശ്രീരാമകൃഷ്ണൻ പെട്ട കെണിയൊക്കെ എനിക്കറിയാം എന്നായിരുന്നു ആ പ്രഖ്യാപനത്തിലെ സൂചനകൾ. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഇഷ്ടക്കാർ വിളിച്ചാൽ കാർ വർക്ക് ഷോപ്പ് വരെ ഉദ്ഘാടനം ചെയ്യാൻ പോവുമായിരുന്നു. സ്വപ്‌നമാരെയും സന്ദീപുമാരെയും ഉഡായിപ്പ് സംഘങ്ങളെയും  അടുപ്പിക്കില്ലെന്നുളള വ്യക്തമായ സൂചനയാണ് സ്പീക്കർ എം ബി രാജേഷ് നൽകിയിരിക്കുന്നത്.
അവതാരങ്ങൾ പലരൂപത്തിൽ വരുമെന്ന്

വ്യക്തമായി അറിയാമല്ലോ, വൈജ്ഞാനികനായ രാജേഷിന്.

ലോക കേരള സഭയുടെ നടത്തിപ്പ് സുതാര്യമാക്കുമെന്നും രാജേഷ് പറഞ്ഞിട്ടുണ്ട്. സ്വപ്‌നയുടെ പാർശ്വവർത്തികളെയും, ചില മലയാളി അസോസിയേഷനുകളുടെയും ആളുകളുകളെ കുത്തിനിറച്ച് നടത്തുന്ന ആ പഴയ പരിപാടി തുടരില്ലെന്നുള്ള സൂചനയാണ് രാജേഷ് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി പറഞ്ഞതെല്ലാം മുഖ്യമന്ത്രിതന്നെ മാറ്റി, രവീന്ദ്രൻ ഒരു നിഷ്‌ക്കളങ്കൻ

മുൻ മന്ത്രിമാർ ആരും ഇത്തവണ മന്ത്രിസഭയിൽ വേണ്ടെന്ന് തീരുമാനിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. (ചിലർ പറയും അത് ശരിയല്ല, എല്ലാം പാർട്ടിയാണ് തീരുമാനിച്ചതെന്ന് ,  രണ്ടും ഒന്നുതന്നെ എന്ന് അറിയാവുന്നവർ തുടർന്ന് വായിക്കുക).
രണ്ട് തവണ തുടർച്ചയായി മത്സരിച്ചവർ മൂന്നാം തവണ മത്സരിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. അതും നടപ്പായി, കെ കെ ശൈലജയായാലും എം എം മണിയായാലും തീരുമാനം തീരുമാനമാണ്.
മറ്റൊരു തീരുമാനം വന്നു, നേരത്തെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്ന ആരും പുതിയ മന്ത്രിമാരുടെ സ്റ്റാഫിൽ വേണ്ട. അതും നടപ്പായി. അമ്പത്തിയൊന്ന് കഴിഞ്ഞവരാരും സ്റ്റാഫിൽ അംഗമാവരുത്, ഇതോടെ പലരും എടുത്തിട്ട കുപ്പായം അഴിച്ചുവച്ചു.

മുഖ്യമന്ത്രിയുടെ കാര്യം നോക്കാം, പഴയ ആരും പുതിയ സഭയിൽ വേണ്ട എന്നതീരുമാനം എനിക്ക് ബാധകമല്ല. അപ്പോ പഴയ സ്റ്റാഫ്, അതെല്ലാം എന്റെ കൂടെ ഉണ്ടാവും. അപ്പോ വിവാദ നായകനായ സി എം രവീന്ദ്രനോ ?
നിങ്ങളുടെ കാര്യമാണ് ഞാൻ പറഞ്ഞത് എന്റെ സ്റ്റാഫിൽ സി എം രവീന്ദ്രനു, ദിനേശൻ പുത്തലത്തും, പി എം മനോജ്, പ്രഭാവർമ്മ തുടങ്ങിയ മഹാന്മാരെല്ലാം തുടർന്നും ഉണ്ടാവും. ആർക്കാണ് എതിർപ്പുള്ളത് ?  അവർ നേരിട്ട് വന്ന് എതിർപ്പ് അറിയിക്കണം.
ആരുമില്ല, നല്ല കാറ്റ് കാരണം പൊടിപോലുമില്ല…
സി എം രവീന്ദ്രൻ,  അപ്പോ … ചെന്നിത്തല പറഞ്ഞതുപോലെ സി എമ്മിന്റെ രവീന്ദ്രൻ തന്നെ അല്ലേ, സാർ…
ലാൽ സലാം സഖാവേ….

LEAVE A REPLY

Please enter your comment!
Please enter your name here