തിരുവനന്തപുരം: ലോക്ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്നു പുനരാരംഭിക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ ‘എന്റെ കെഎസ്ആർടിസി’മൊബൈൽ ആപ്, www.ker alartc.com എന്ന വെബ്സൈറ്റിലും ലഭിക്കും. ടിക്കറ്റുകൾ ഓൺലൈനിലൂടെ റിസർവ് ചെയ്യാം.
നാഷണൽ ഹൈവേ, എംസി റോഡ് , മറ്റുപ്രധാന സ്റ്റേറ്റ് ഹൈവേകൾ എന്നിവിടങ്ങളിലൂടെയാണു സർവീസുകൾ നടത്തുന്നത്. ഓർഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സർവീസുകൾ നിലവിലുള്ളതുപോലെ തുടരും. കർശന നിയന്ത്രണമുള്ള 12, 13 തീയതികളിൽ ദീർഘദൂര സർവീസുകൾ ഉണ്ടാകില്ല.
യാത്രക്കാർ ആവശ്യമുള്ള രേഖകൾ കരുതണം. ബസുകളിൽ ഇരുന്നുമാത്രമേ യാത്ര അനുവദിക്കൂ. ലോക്ഡൗൺ പിൻവലിക്കുന്ന 17 ന് ദീർഘദൂര സർവീസുകൾ പൂർണമായും പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.