തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ സാദ്ധ്യത. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.

ബുധനാഴ്ച ചേരേണ്ട അവലോകന .യോഗമാണ് നാളത്തേക്ക് മാറ്റി നിശ്ചയിച്ചത്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഇന്ന് ഗണ്യമായ കുറവുണ്ടായിരുന്നു,​ 9.63 ആണ് ഇന്നത്തെ ടി.പി.ആർ. ടി.പി.ആറിൽ കുറവുണ്ടായാൽ ഇളവുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് 30നു മുകളിലൊക്കെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത് 16 ഇടങ്ങളിൽ മാത്രമേ ഉള്ളു. കഴിഞ്ഞ ഒരാഴ്ചയായി ഇളവുകൾ അനുവദിച്ച സ്ഥലങ്ങളിൽ ടിപിആർ നിരക്ക് കൂടിയിട്ടുമില്ല. അതുകൊണ്ടു തന്നെ രോഗവ്യാപന തോത് സംബന്ധിച്ച് വലിയ ആശങ്കയ്ക്ക് ഇടയില്ല എന്നതാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.

ഇപ്പോൾ എ,ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് കൂടുതൽ ഇളവുള്ളത്. അത് നാളെ കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രഖ്യാപിച്ചേക്കും. ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here