കൊച്ചി: കോവിഡ്​ കാലത്തും ജനത്തെ കൊള്ളയടിക്കുന്നത്​ തുടർന്ന്​ എണ്ണ കമ്പനികൾ. പെട്രോൾ, ഡീസൽ വില എണ്ണ കമ്പനികൾ വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന്​ 35 പൈസയും ഡീസൽ 26 പൈസയുമാണ്​ വർധിപ്പിച്ചത്​.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്‍റെ വില 98.56 രൂപയും ഡീസലിന്​ 94.68 രൂപയുമാണ്​ വില. 27 ദിവസത്തിനിടെ 15 തവണയാണ്​ ഇന്ധനവില കൂട്ടിയത്​. അതേസമയം, രാജ്യത്ത്​ പല സ്ഥലങ്ങളിലും ഡീസൽ വില 100 കടന്നു. രാജസ്ഥാനിലെ ചില നഗരങ്ങളിലും ഒഡീഷയിലെ വിദൂര നഗരങ്ങളിലുമാണ്​ ഡീസൽ വില 100 കടന്നത്​.

അന്താരാഷ്​ട്ര വിപണിയിൽ ​ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില വർധിച്ചു. ബാരലിന്​ 74.05 ഡോളറാണ്​ അന്താരാഷ്​ട്ര വിപണിയിലെ ക്രൂഡ്​ ഓയിലിന്‍റെ വില. 1.02 ശതമാനമാണ്​ ക്രൂഡോയിൽ വില വർധിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here