സ്വന്തം ലേഖകൻ

കണ്ണൂർ : സ്വർണക്കേസിൽ ആരോപണ വിധേയരാവരുമായി സി പി എമ്മിന് ഒരു ബന്ധവുമില്ലെന്ന് ഡി വൈ എഫ് ഐ നേതാവും, എം എൽ എയുമായ എ എൻ ഷംസീർ. പാർട്ടിയെ മറയാക്കി ചിലർ സ്വർണക്കടത്ത് നടത്തുന്നുണ്ടെന്നത് ശരിയാണ്. എന്നാൽ അത്തരം സംഘങ്ങളുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് നേതാക്കൾ നേരത്തെ വ്യക്തമാക്കിയതാണ്.
ഗുണ്ടാപട്ടികയിലുള്ളവർ പഴയകാല പ്രവർത്തകരായിരിക്കാം, എന്നാൽ മാഫിയാ ബന്ധം വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ അഞ്ച് വർഷം മുൻപുതന്നെ അവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.
പാർട്ടിക്ക് ഒരു കള്ളക്കടത്തുകാരന്റെയും പണം വാങ്ങേണ്ട ഗതികേടില്ല, അത്തരം ആരോപണങ്ങളുന്നയിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കാമെന്ന് ആരും കരുതേണ്ട. ഒരു ക്രിമിനൽ സംഘത്തെയും പാർട്ടി സംരക്ഷിക്കില്ലെന്നും ഷംസീർ പറഞ്ഞു.  
 

LEAVE A REPLY

Please enter your comment!
Please enter your name here