കൊച്ചി: സച്ചിന്‍ ബന്‍സാലിന്റെ നവി മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ഓപ്പണ്‍ എന്‍ഡഡ് ഫണ്ടായ നവി നിഫ്റ്റി 50 ഇന്‍ഡക്‌സ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫറിന് തുടക്കമായി. അപേക്ഷിക്കാനുള്ള അവസാനതീയതി 2021 ജൂലൈ 12. നിഫ്റ്റി 50 സൂചികയിലെ ഓഹരികളിലാണ് ഫണ്ട് നിക്ഷേപം നടത്തുക. പാസ്സീവ് ഫണ്ടുകളുടേയും ഓഹരി വിപണിയിലേയും കൂട്ടത്തിലെ ഏറ്റവും താഴ്ന്ന എക്‌സ്പന്‍സ് റേഷ്യോ ആയ 0.06% ആണ് പുതിയ ഫണ്ടിന്റേതെന്ന് നവി എഎംസി എംഡിയും സിഇഒയുമായ സൗരഭ് ജെയിന്‍ പറഞ്ഞു. ശരാശരി 0.25% ആണ് ഈ രംഗത്തെ എക്‌സ്‌പെന്‍സ് റേഷ്യോ. പല ഫണ്ടുകളും 0.15% മുതല്‍ 0.20% വരെ ഈടാക്കുന്നു. 500 രുപയാണ് കുറഞ്ഞ നിക്ഷേപത്തുക. അതിനു മേല്‍ 1 രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. ഗ്രോ, പേടിഎംമണി, സെറോഡ കോയിന്‍, ഇന്‍ഡ്മണി തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും അവരുടെ വിതരണക്കാരിലൂടെയും ഫണ്ടിന് അപേക്ഷിക്കാം. പല അസറ്റ് മാനേജ്‌മെന്റ് കമ്പനികളും അവരുടെ എക്‌സ്‌പെന്‍സ് റേഷ്യോ കുത്തനെ ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഈ ലോ-കോസ്റ്റ് ഫണ്ടിന്റെ വരവ്.

LEAVE A REPLY

Please enter your comment!
Please enter your name here