വടകര: വാഹനാപകട നഷ്ടപരിഹാര കേസിൽ കോർട്ട് ഫീ അടക്കാൻ വീഴ്ച വരുത്തിയ ഇൻഷുറൻസ് കമ്പനി മാനേജറെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ വടകര മോട്ടോർ ആക്സിഡന്റ് ക്ലയിംസ് ട്രിബ്യൂണൽ ഉത്തരവിട്ടു.
റിലയൻസ് ഇൻഷുറൻസ് കമ്പനിയുടെ കോഴിക്കോട്ടെ മാനേജറെയാണ് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. വടകര മേപ്പയിൽ സ്വദേശി പുറത്തട്ടയിൽ പ്രസന്നൻ ഹരജിക്കാരനായുള്ള കേസിൽ പ്രസന്നന് 8 ,84, 200 രൂപ പലിശയും കോടതിച്ചിലവും ചേർത്ത് നൽകാൻ 2019 മേയ് 21ന്  എം എ സി ടി ഉത്തരവിട്ടിരുന്നു.എന്നാൽ പ്രസന്ന നുള്ള നഷ്ടപരിഹാര സംഖ്യയല്ലാതെ കോർട്ട് ഫീസായി ഇൻഷുറൻസ് കമ്പനിയോട് കോടതിയിൽ കെട്ടിവെക്കാൻ ഉത്തരവിട്ട 19,372 രൂപ കെട്ടിവെച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here