സന്തോഷ് വേങ്ങേരി
 
കോഴിക്കോട് : കേരള ഭാഗ്യക്കുറിയുടെ തിങ്കളാഴ്ച നറുക്കെടുക്കേണ്ട വിൻവിൻ ഭാഗ്യക്കുറി ടിക്കറ്റിന് വിപണിയിൽ ക്ഷാമം. ആഗസ്റ്റ് 16ന് നറുക്കെടുക്കേണ്ട ഡബ്ല്യു 629 ടിക്കറ്റാണ് സർക്കാർ ഭാഗ്യക്കുറി ഓഫീസിലും ജില്ലകളിലെ മൊത്ത ഭാഗ്യക്കുറി വിൽപ്പന കേന്ദ്രങ്ങളിലും വെള്ളിയാഴ്ചയോടെ ആവശ്യക്കാർക്ക് കിട്ടാതെയായത്.
 
2021 എസ്.എസ്.ടി.വൈ ഉത്തരവ് അനുസരിച്ച് 108 ലക്ഷം ടിക്കറ്റാണ് ആഴ്ചയിൽ അച്ചടിക്കുന്നത്. എന്നാൽ വ്യാഴാഴ്ച തന്നെ ഈ ടിക്കറ്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ വിറ്റഴിഞ്ഞിരുന്നു. 
 
കോവിഡിന് ശേഷം ആഗസ്റ്റ് മുതൽക്കാണ് ആഴ്ചയിൽ മൂന്ന് നറുക്കെടുപ്പ് ആരംഭിച്ചത്. നിലവിൽ വിൻ വിൻ, അക്ഷയ, നിർമ്മൽ ഭാഗ്യക്കുറി കളാണ് ഉള്ളത്. ഇതിൽ വെള്ളിയാഴ്ചത്തെ നിർമ്മൽ നറുക്കെടുപ്പ് കഴിഞ്ഞാൽ ടിക്കറ്റ് വിൽപ്പനക്ക് രണ്ട് ദിവസത്തിൽ കൂടുതൽ സമയം വിൽപ്പനക്ക് ഉണ്ട്. ഈ സാഹചര്യത്തിൽ നേരത്തെ ടിക്കറ്റുകൾ ഏജൻ്റുമാർ വാങ്ങുന്നത് കാരണമാണന്നാണ് ഭാഗ്യക്കുറി ജീവനക്കാർ പറയുന്നത്. മാത്രവുമല്ല, കോവിഡ് കാരണം ടിക്കറ്റ് അച്ചടിയിൽ കുറവ് വരുത്തിയതായും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here