മലപ്പുറം : ചന്ദ്രിക ദിനപത്രത്തിന്റെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദറലി ശിഹാബ് തങ്ങളുടെ മകനും, യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ മുഹീനലി തങ്ങള്‍ ഉയര്‍ത്തിയ പുതിയ വിവാദം ലീഗ് നേതൃത്ത്വത്തിന്റെ അവിഹിത ഫണ്ട് സ്രോതസുകള്‍ പുറത്ത് കൊണ്ടുവരുന്നതാണെന്നും മുഹീനലി തങ്ങള്‍ ഉയര്‍ത്തിയ ആശയ പോരാട്ടത്തിന് മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയുടെയും, പാണക്കാട് കുടുംബത്തിന്റെയും പിന്തുണ ലഭിച്ചത് ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്തത്തിന് ഏറ്റ തിരിച്ചടിയാണെന്നും ഐ എന്‍ എല്‍. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

ആശയ പോരാട്ടത്തിന്റെ പേരില്‍ ലീഗില്‍ നിന്ന് പുറത്ത് വരുന്നവരെ ഇരു കൈയും നീട്ടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഒ എം. ജബ്ബാര്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച്. മുസ്ഥഫ യോഗം ഉല്‍ഘാടനം ചെയ്തു. കെ. മൊയ്തീന്‍ കുട്ടി ഹാജി, പ്രഫ: കെ കെ. മുഹമ്മദ്, മുഹമ്മദലി മാസ്റ്റര്‍, എം. അലവിക്കുട്ടി മാസ്റ്റര്‍, ഖാലിദ് മഞ്ചേരി, മജീദ് തെന്നല, സാലിഹ് മേടപ്പില്‍, പി ടി. ബാവ, പി. യാഹുട്ടി, കെ പി. അബൂബക്കര്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അഡ്വ: ഒ കെ. തങ്ങള്‍ സ്വാഗതവും, സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സന്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here