കൊച്ചി : തൃക്കാക്കര ന?ഗരസഭയിലെ പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് ന?ഗരസഭയിലെ സി സി ടി വി ദൃശ്യം കസ്റ്റഡിയിലെടുക്കണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ കുത്തിയിരിപ്പ് തുടങ്ങി. പണം നൽകുന്ന ദൃശ്യം സി സി ടി വിയിൽ ഉള്ളതിനാൽ അത് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോപണം. നഗരസഭയ്ക്ക് സി സി ടി വി സുരക്ഷ വേണമെന്നാണ് കൗൺസിലർമാർ ആവശ്യപ്പെട്ടു.

ഇതിനിടെ പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് ജില്ല കോൺ?ഗ്രസ് കമ്മറ്റി നിയോഗിച്ച കമ്മിഷൻ ഇന്ന് നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്റെ മൊഴി എടുക്കും. രണ്ട് മണിക്ക് കമ്മിഷൻ മുമ്പാകെ ഹാജരാകാനാണ് നിർദേശൺ നൽകിയിരിക്കുന്നത്. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരോടും ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഡി സി സി വൈസ് പ്രസിഡണ്ട്. മുഹമ്മദ് ഷിയാസ്, ജില്ലാ ജനറൽ സെക്രട്ടറി കെ എക്‌സ് സേവ്യർ എന്നിവരാണ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയിൽ ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് നഗരസഭ ചെയർപേഴ്‌സൺ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവർ കവർ ചെയർപേഴ്‌സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് അടക്കം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. സംഭവം വിവാദമായത്തോടെയാണ് ചെയർപേഴ്‌സൻറെ നടപടിയിൽ കോൺഗ്രസ് നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്. പണമടങ്ങിയ കവർ ചെയർപേഴ്‌സന് തിരിച്ചു നൽകുന്നതിൻറെ കൂടുതൽ തെളിവുകളും ഇതിനിടെ പുറത്ത് വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here