കൊച്ചി: എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പോസ്റ്റർ. ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നാണ് പോസ്റ്ററിൽ പറയുന്നത്. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്റർ ഒട്ടിച്ചത്.മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്.

‘ഗ്രൂപ്പില്ലാ എന്ന് കള്ളം പറഞ്ഞു ഗ്രൂപ്പ് കളിക്കുന്ന വി ഡി സതീശന്റെ കോൺഗ്രസ് വഞ്ചന തിരിച്ചറിയുക’, ‘മുതിർന്ന നേതാക്കളെ അവഗണിക്കുന്ന സതീശന്റെ പൊയ്മുഖം തിരിച്ചറിയുക’, ‘സതീശൻ പുത്തൻ ഗ്രൂപ്പുണ്ടാക്കുന്നു.’-എന്നൊക്കെയാണ് പോസ്റ്ററിൽ പറയുന്നത്.

അതേസമയം ഡിസിസി അദ്ധ്യക്ഷ പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നിർണായക ചർച്ച ഇന്ന് ഡൽഹിയിൽവച്ച് നടക്കും. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായും, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറുമായും കൂടിക്കാഴ്ച നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here