തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നൂറ് ദിവസം പൂർത്തിയാക്കിയ സർക്കാർ ശ്രദ്ധേയമായത് ഒന്നു0 ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പൂർണ്ണ പരാജയമാണ്. നിലവിലെ രീതി പുനസ0ഘടിപ്പിക്കാൻ ഒന്നു0 ചെയ്യുന്നില്ല. നിസാര കാര്യങ്ങൾക്ക് വാർത്താ സമ്മേളനം വിളിച്ച മുഖ്യമന്ത്രി ഇപ്പോ ജനങ്ങളെ കാണാൻ തയ്യാറല്ല.കേരളത്തിൽ ടെസ്റ്റുകളിൽ 75 ശതമാനവും ആന്റിജൻ ആണ്. ഫലപ്രാപ്തി കുറഞ്ഞ ഇത് മാറ്റി ആർടിപിസിആർ ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിവരുന്ന പിന്തുണ അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. മറ്റേത് മാതൃകയാണ് സംസ്ഥാനം പിന്തുടരേണ്ടതെന്ന് സർക്കാരിനെ വിമർശിക്കുന്നവർ പറയണമെന്നും ചിന്തയിലെഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിൻറെ വിമർശനങ്ങൾക്ക് ലേഖനത്തിലൂടെയല്ല മറുപടി പറയെണ്ടതെന്ന് പ്രതിപക്ഷനേതാവും തിരിച്ചടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here