കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ കാണാൻ സുരേഷ് ഗോപി ബിഷപ്പ് ഹൗസിൽ. ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തി. നാർകോട്ടിക്ക് ജിഹാദ് വിവാദത്തിൽ ബിഷപ്പ് സഹായം തേടിയാൽ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തേ വ്യക്തമാക്കിയിരുന്നു. അങ്ങോട്ടു പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ല. നാർക്കോട്ടിക് ജിഹാദിൽ കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ. ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുമെന്നുമായിരുന്നു ദിവസങ്ങൾക്ക് മുമ്പ് സുരേഷ് ഗോപി പറഞ്ഞത്.
ഇന്ന് രാവിലെയാണ് സുരേഷ് ഗോപി പാലാ ബിഷപ്പ് ഹൗസിലെത്തിയത്.