കോഴിക്കോട് : ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകുന്നതിനുള്ള അനുമതി കോവിഡ് ഇളവുകൾ നിയന്ത്രിക്കുന്ന ഉന്നതാധികാരി സമിതിയുടെ നിർദ്ദേശത്തേ തുടർന്നാണന്നും സർക്കാരിന് ഇക്കാര്യത്തിൽ എതിർപ്പില്ലെന്നും മുഖ്യമന്ത്രി.

ഹോട്ടലുകളിൽ ഡൈനിംഗ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മായി കെ.എച്ച്.ആർ.എ പ്രസിഡന്റ് മൊയ്‌തീൻകുട്ടി ഹാജി, ട്രഷറർ കെ പി ബാലകൃഷ്ണ പൊതുവാൾ, കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ അച്യുതൻ, ജനറൽ സെക്രട്ടറി ജി. ജയപാൽ എന്നിവർ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിച്ച് നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

ഹോട്ടലുകളിൽ ഡൈനിംഗ് അനുവദിക്കുന്നതിൽ സർക്കാരിന് എതിർപ്പൊന്നും ഇല്ലായെന്നും എന്നാൽ കോവിഡ് നിയന്ത്രങ്ങൾക്ക് ഇളവ് നൽകുന്നത് കോവിഡ് ഉന്നതാധികാര സമിതിയാണെന്നും, ഹോട്ടലുകളിൽ മാസ്ക് മാറ്റും എന്നുള്ളതിനാലാണ് ഹോട്ടലുകളിൽ ഡൈനിംഗ് അനുവദിക്കുന്നതിന് തടസം സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചതായി നേതാക്കൾ പറഞ്ഞു.

എന്നാലും കഴിയുന്നതും ഉടനെ ഹോട്ടലുകളിൽ ഡൈനിംഗ് അനുവദിക്കുവാൻ ശ്രമിക്കുന്നതാണെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

കോവിഡ് രണ്ടാം തരംഗത്തിൽ ഏപ്രിൽ മാസത്തോടെയാണ് പൂർണമായും ഹോട്ടലുകളിലും ചെറുകിട സ്ഥാപനങ്ങളിലും ഡൈനിംഗ് നിയന്ത്രിച്ചത്. ഇതോടെ പാർസൽ മാത്രം ആശ്രയിച്ച് ഹോട്ടൽ നടത്തികൊണ്ടു പോകാൻ കഴിയാത്ത സാഹചര്യത്തിൽ പല ഹോട്ടലുകളും അടച്ചു പൂട്ടി.

സർക്കാർ സ്ഥാപനങ്ങളിലെ കാൻ്റീനുകളിൽ ഇരുത്തി ഭക്ഷണം നൽകുന്നതിനെതിരെ ഹോട്ടൽ വ്യാപാരികൾക്കിടയിൽ പ്രതിഷേധം ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here