ന്യൂഡൽഹി : ബി ജെ പി ദേശീയ നിർവ്വാഹക സമിതി പുനസംഘടിപ്പിച്ചു. കേരളത്തിൽ നിന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരനും കുമ്മനവും സമിതി അംഗങ്ങളായി എത്തും.  പികെ കൃഷ്ണദാസ്, ഇ ശ്രീധരൻ എന്നിവർ പ്രത്യേകം ക്ഷണിതാക്കളാവും. ശോഭാ സുരേന്ദ്രൻ, അൽഫോൻസ് കണ്ണന്താനം, ഒ രാജഗോപാൽ  എന്നിവരെ ഒഴിവാക്കി.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി രാധാകൃഷ്ണ മേനോൻ എന്നിവരും ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടി എന്നിവരുമാണ് കേരത്തിൽ നിന്നുള്ള മറ്റ് അംഗങ്ങൾ.
കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ ടോം വടക്കൻ സമിതിയിൽ ദേശീയ വക്തവാവും.

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയാണ് നിർവ്വാഹക സമിതി അംഗങ്ങളെ നിർദേശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിർന്ന നേതാക്കളായ എൽ.കെ.അധ്വാനി, മുരളീ മനോഹർ ജോഷി, രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവർ സമിതിയിലുണ്ട്. രാജ്യസഭാ കക്ഷിനേതാവ് പീയൂഷ് ഗോയലും സമിതിയിൽ അംഗമാണ്.

അൻപത് പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും അടങ്ങിയതാണ് ബിജെപി ദേശീയ നിർവ്വാഹകസമിതി. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രതിപക്ഷ നേതാക്കൾ, നിയമസഭാ കക്ഷിനേതാക്കൾ, മുൻ മുഖ്യമന്ത്രിമാർ, മുൻ ഉപമുഖ്യമന്ത്രിമാർ, ദേശീയവക്താക്കൾ, വിവിധ മോർച്ച അധ്യക്ഷൻമാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള പ്രഭാരിമാർ, സഹ പ്രഭാരിമാർ, വിവിധ സംസ്ഥാന ഘടകങ്ങളുടെ അധ്യക്ഷൻമാർ, ദേശീയ ജനറൽ സെക്രട്ടറിമാർ എന്നിവരെല്ലാം ദേശീയ നിർവ്വാഹക സമിതിയുടെ ഭാഗമായിരിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here