കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൻ്റെ നേതൃത്വത്തിൽ ഇന്റെർണൽ ഗൈഡൻസ് സെൽ ആരംഭിക്കുന്നു.

മാതൃക പരമായി വിദ്യാർത്ഥികൾക്ക് ഇന്റെർണൽ ഗൈഡൻസ് സെൽ എന്ന പേരിലാണ് കൗൺസിലിങ് സെൽ രൂപീകരിച്ചത്. വനിതകൾക്കായി മോണ്ടിസോറി ടീച്ചേർസ് ട്രെയിനിങ് നടത്തുന്ന ഈ സംഘടന, വിദ്യാർഥികൾക്കായാണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സെൽ ആരംഭിക്കുന്നത്. ഇത് വിജയിക്കുന്ന സാഹചര്യത്തിൽ സമൂഹത്തിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ടെന്ന് എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ അറിയിച്ചു.

പ്രശസ്ത എഴുത്തുകാരിയും ലേബർ വെൽഫയർ, മെഡിക്കൽ അഡ്വൈസറുമായ ഡോ : സുലോചന നാലപ്പാട്ട് ആണ് ഉദ്ഘാടക. ഒക്ടോബർ 9 ന് രാവിലെ 10.30 ന് സൂം മീറ്റിലാണ് ഉദ്ഘാടനം.

പഠനം പൂർത്തിയാകുന്നത് മാനസിക ശാരീരിക പൂർണത കൈ വരുമ്പോളാണ് പക്ഷെ ഇന്ന് നമ്മുടെ സമൂഹത്തിൽ നടക്കുന്ന കൊലപാതകങ്ങളും കോവിഡ് വ്യാപനവും വിദ്യാർത്ഥി മനസ്സിൽ പലവിധ വിള്ളലുകൾ സൃഷ്ടിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടെ നിന്നുള്ള കൗൺസിലിങ്ങും മാനസിക പിന്തുണയും അത്യാവശ്യമാണ്.

കൗൺസിലിങ് സെൽ മെമ്പർമാരായ ബിന്ദു സരസ്വതി ഭായ്, ഷക്കില വഹാബ് എന്നിവരാണ് നോതൃത്വം നൽകുന്നത്. ഇന്റെർണൽ ഗൈഡൻസ് സെൽ ഉദ്ഘാടനത്തിനൊപ്പം 48 മത്തെ ബാച്ചിന്റെ ഉദ്ഘാടനവും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here