ജെയിംസ് ബോണ്ട് താരം ഡാനിയല്‍ ക്രേഗിനെ ആദരിച്ച് ഹോളിവുഡ്. വാക് ഓഫ് ഫ്രെയിം പുരസ്‌കാരമാണ് ഡാനിയല്‍ ക്രേഗിന് സമ്മാനിച്ചു. ഇതുവരെ 2703 താരങ്ങളാണ് വാക് ഓഫ് ഫ്രെയിം പുരസ്‌കാരം നേടിയിട്ടുള്ളത്. ഹോളിവുഡ് ചേംബര്‍ ഓഫ് കോമേഴ്സ് നല്‍കുന്ന ബഹുമതിയാണ് വാക് ഓഫ് ഫ്രെയിം എന്ന് അറിയപ്പെടുന്നത്.

ജെയിംസ് ബോണ്ട് പരമ്പരയിലെ തന്റെ അവസാന ചിത്രമായ നോ ടൈം ടു ഡൈ എന്ന ചിത്രം ആഗോള റിലീസിംഗിന് തയ്യാറെടുക്കുന്നതിനിടെയാണ് ക്രേഗിനെ ആദരിച്ചത്. 2006ല്‍ ഇറങ്ങിയ കാസിനോ റോയലിലാണ് ക്രേഗ് ആദ്യമായി ജെയിംസ് ബോണ്ടായി മാറിയത്. 2008ല്‍ ക്വാണ്ടം ഓഫ് സൊളാസ് ഇറങ്ങി. 2012ല്‍ ഹാപ്പി ആന്റ് ഗ്ലോറിയസിലും സ്‌കൈഫാളിലും ജെയിംസ് ബോണ്ടായി.

ഈ വര്‍ഷം നോ ടൈം ടു ഡൈയിലൂടെ ജെയിംസ് ബോണ്ടായി തന്റെ അവസാന ചിത്രത്തിലും ഡാനിയല്‍ ക്രേഗ് അഭിനയിച്ചു. 53 കാരനായ ഡാനിയല്‍ ക്രേഗ് നോ ടൈം ടു ഡൈയുടെ സഹപ്രവര്‍ത്ത കരായ റാമി മേലേകിനും സംഘത്തിനുമൊപ്പമാണ് ബഹുമതി സ്വീകരിക്കാന്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here