തിരുവനന്തപുരം: അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ  നേതൃത്വത്തിൽ അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്കാണ് യോഗം ചേരുക. ഡാമുകൾ തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ രാജൻ  പറഞ്ഞു. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. മുന്നറിയിപ്പുകൾ വൈകിയെന്ന പ്രതിപക്ഷ ആരോപണം തെറ്റെന്നും മുന്നറിയിപ്പുകൾ നൽകുന്നത് കേന്ദ്ര കാലാവസ്ഥാ കേന്ദ്രമെന്നും മന്ത്രി പറഞ്ഞു. കക്കി അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും. പമ്പ-കക്കാട് ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം. തെന്മല ഡാമിൻറെ ഷട്ടറുകൾ 20 സെൻറി മീറ്റർ വരെ ഉയർത്തും.

സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി,  അടക്കം 8 ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും.  കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.  പരക്കെ മഴ പെയ്യുമെങ്കിലും മഴ മുന്നറിയിപ്പുകൾ ഇതുവരെ ഇല്ല. ബുധനാഴ്ച്ചയോടെ മഴ വീണ്ടും സജീവമാകും. ഡിസംബർ വരെ ലഭിക്കേണ്ട തുലാവർഷ മഴയുടെ 84 ശതമാനവും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതായാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here