കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ വീട് സന്ദർശിച്ചതെന്തിനെന്ന് ബഹറയോട് ക്രൈംബ്രാഞ്ച് സംഘം ആരാഞ്ഞു.  മോൻസനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഐ ജി ലക്ഷ്മണയിൽ നിന്നും ക്രൈംബ്രാഞ്ച് വിശദീകരണം ആരാഞ്ഞു.
മോൻസൻ കേസുമായി ബന്ധപ്പെട്ട് കേസിൽ നാളെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് നടപടികൾ ആരംഭിച്ചത്. മുൻ ഡി ജി പി ലോക്‌നാഥ് ബഹറയും ഉ്ന്നത പൊലീസ് ഓഫീസർമാരും മോൻസനുമായി ഉണ്ടായിരുന്ന ബന്ധം ഏറെ വിവാദമായിരുന്നു.
ഏത് സാഹചര്യത്തിലാണ് മോൻസൻ മാവുങ്കൽ മോൻസന് പൊലീസ് പ്രൊട്ടക്ഷൻ നൽകാൻ ഉത്തരവിട്ടതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഐ ജി ഗോകുലത്ത് ലക്ഷ്മണയും മോൻസനും അടുത്ത ബന്ധം പുലർത്തിയിരുന്നതായി ക്രൈംബ്രാഞ്ചിന് തെളിവുകൾ ലഭിച്ചതായാണ് വിവരം.

ബെഹറയും ഐ ജി ലക്ഷ്മണയെയും മോൻസന് വഴിവിട്ട സഹായങ്ങൾ ചെയ്തുവെന്നാണ് ഉയരുന്ന ആരോപണം. മോൻസന്റെ കലൂരിലുള്ള വീട്ടിലും ചേർത്തലയിലുള്ള വീട്ടിലും പൊലീസ് ബീറ്റ് ബോക്‌സ് സ്ഥാപിച്ചതടക്കം അന്വേഷണ പരിധിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here