തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എംഎൽഎമാരും മന്ത്രിമാരും പ്രതികളായ 128 കേസുകൾ പിൻവലിച്ച് സർക്കാർ. രാഷ്ട്രീയ പാർട്ടികൾ കക്ഷികളായ 930 കേസുകളും പിൻവലിച്ചതിൽ പെടും. മന്ത്രിമാരിൽ വി ശിവൻകുട്ടി ഉൾപ്പെട്ട കേസുകളാണ് ഏറ്റവുമധികം പിൻവലിച്ചത്

നിയമലംഘനങ്ങൾ രാഷ്ട്രീയഭേദമന്യ. ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഉൾപ്പെടുന്ന കേസുകളെല്ലാം ആവിയാകുന്നു. പിൻവലിക്കാൻ സർക്കാരിന് അത്യുത്സാഹം. എൽഡിഎഫ് സർക്കാരിൻറെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാലയളവിൽ എംഎൽഎമാരും മന്ത്രിമാരും പ്രതികളായ 128 കേസുകൾ.ഇതിൽ മന്ത്രിമാർക്കെതിരായ 12 കേസുകളും. എംഎൽഎമാർക്കെതിരായ 94 കേസും പിൻവലിച്ചു.

മന്ത്രി വി ശിവൻകുട്ടിക്കെതിരായ 13 കേസുകൾ പിൻവലിച്ചപ്പോൾ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ 6 കേസും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതിയായ ഏഴ് കേസും പിൻവലിച്ചു. ആകെ 150 കേസുകൾ പിൻവലിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. ഇടത് മുന്നമിയുമായി ബന്ധപ്പെട്ട 848 കേസുകൾ പിൻവലിച്ചപ്പോൾ യുഡിഎഫ് കക്ഷികളായ കേസുകൾ പിൻവലിച്ചത് വെറും 55ഉം ബിജെപി 15ഉം ആണ്.

2007 മുതലുള്ള കേസുകളാണ് പിൻവലിച്ചത്.നിയമസഭയിൽ കെകെ രമ എംഎൽഎയുടെ ചോദ്യത്തിനാണ് സർക്കാർ മറുപടി നൽകിയത്. ശിവൻകുട്ടി പ്രതിയായ നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള തീരുമാനത്തിന് തിരിച്ചടി കിട്ടിയിരിക്കെയാണ് രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകൾ കൂട്ടത്തോടെ പിൻവലിച്ച വിവരങ്ങൾ പുറത്ത് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here