അബുദാബി: കേരളത്തിലെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്ക് ചെലവുകുറഞ്ഞ വിമാന സർവീസുമായി എയർ അറേബ്യ. അടുത്തമാസം ആദ്യ ആഴ്ച മുതൽ തുടങ്ങുന്ന സർവീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. 499 ദർഹം മുതലാണ് ടിക്കറ്റ് ചാർജ് തുടങ്ങുന്നതെന്നാണ് റിപ്പോർട്ട്. ട്വിറ്ററിലും ചെലവുകുറഞ്ഞ സർവീസിനപ്പറ്റിയുള്ള അറിയിപ്പ് എയർ അറേബ്യ നൽകിയിട്ടുണ്ട്.

അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനം നവംബർ മൂന്നിന് രാത്രി 10.55ന് പുറപ്പെടും. അബുദാബി-കോഴിക്കോട് നവംബർ അഞ്ചിന് രാത്രി 11.30നും തിരുവനന്തപുരത്തേക്കുള്ള ആദ്യ സർവീസ് നവംബർ 16ന് ഉച്ചയ്ക്ക് 1.15നും ആരംഭിക്കും. airarabia.com വഴി വെബ് സൈറ്റിലൂടെ ബുക്കിംഗ് നടത്താം.

ചെലവുകുറഞ്ഞ സർവീസ് നിരവധി മലയാളികൾക്ക് പ്രയോജനപ്പെടും. പ്രത്യേകിച്ചും കൊവിഡിന്റെ പശ്ചാത്തലത്തിൽ കമ്പനികൾ ശമ്പളം വെട്ടിക്കുറച്ച സാഹചര്യത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here