പാനല്‍ ചര്‍ച്ചയില്‍ ബീനാ കണ്ണന്‍, ഫ്രഷ് റ്റു ഹോം സ്ഥാപകന്‍ മാത്യു ജോസഫ്, പഴേരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ കരീം, ജയ്ഹിന്ദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ദിവ്യ കുമാര്‍ ജെയ്ന്‍, അക്യുമെന്‍ എംഡി അക്ഷയ് അഗര്‍വാള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന ബ്രാന്‍ഡ് സ്റ്റോറീസ് ബിസിനസ് മാഗസിന്റെ പ്രകാശനവും ഇന്‍സ്‌പൈറിംഗ് ബ്രാന്‍ഡ് അവാര്‍ഡുകളുടെ വിതരണവും ഇന്നു (ഒക്ടോ 30) വൈകീട്ട് കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് വ്യവസായ, കയര്‍, നിയമ വകുപ്പുമന്ത്രി പി രാജീവ് നിര്‍വഹിക്കും. വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ പ്രതിസന്ധികളും പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും അതിജീവിച്ച് ബിസിനസില്‍ എങ്ങനെ മുന്നേറാമെന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ പ്രശസ്ത മോട്ടിവേഷനല്‍ പരിശീലകന്‍ മധു ഭാസ്‌കരന്‍ മോഡറേറ്ററാകും. ശീമാട്ടി സിഇഒ ബീനാ കണ്ണന്‍, ഫ്രഷ് റ്റു ഹോം സിഇഒയും സ്ഥാപകനുമായ മാത്യു ജോസഫ്, അക്യുമെന്‍ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് എംഡി അക്ഷയ് അഗര്‍വാള്‍, പഴേരി ഗ്രൂപ്പ് എംഡി അബ്ദുള്‍ കരീം പി, ഒസാക്ക ഗ്രൂപ്പ് ചെയര്‍മാന്‍ പി. ബി. ബോസ്, വീകേവീസ് കാറ്ററേഴ്‌സ് സ്ഥാപകന്‍ വി കെ വര്‍ഗീസ്, ജയ്ഹിന്ദ് ഗ്രൂപ്പ് എംഡി ദിവ്യ കുമാര്‍ ജെയ്ന്‍, സഞ്ജീവനി ലൈഫ് കെയര്‍ വില്ലേജ് സിഎംഡി എ ടി രഘുനാഥ്, റോയല്‍ ഡ്രൈവ് എംഡി മുജീബ് റഹ്‌മന്‍, പ്രശസ്ത യൂട്യൂബറും ഇന്‍ഫ്‌ളുവെന്‍സറുമായ സുജിത് ഭക്തന്‍ തുടങ്ങിയവര്‍ ചാനല്‍ പങ്കെടുക്കും.

യാന വിമെന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ടിലിറ്റി സെന്റര്‍ – മികച്ച ഐവിഎഫ് ബ്രാന്‍ഡ്; നവീന സീല്‍ ടെക്‌നോളജീസ് – മികച്ച പാക്കേജിംഗ് മെഷീനറി ബ്രാന്‍ഡ്; ലോണ്‍മാര്‍ക്ക് എംഡി ജോബി കെ എം – ഇന്‍സ്‌പൈറിംഗ് എന്‍ട്രപ്രണര്‍; രാജ്കുമാര്‍, ഹെര്‍ബാ ലൈഫ് – ഇന്‍സ്‌പൈറിംഗ് വെല്‍നസ് കോച്ച്; ഹെമിറ്റോ ഡിജിറ്റല്‍ – മികച്ച ഡിജിറ്റല്‍ സപ്പോര്‍ട്ടിംഗ് തുടങ്ങി വിവിധ ബിസിനസ്, സേവന മേഖലകളില്‍ കഴിവു തെളിയിച്ച 28 പേര്‍ക്കാണ് ഇന്‍സ്‌പൈറിംഗ് ബ്രാന്‍ഡ് അവാര്‍ഡ്‌സ് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here