കൊച്ചി: വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ നടത്തി വന്നിരുന്ന പ്രതിമാസ കണ്ടിന്യൂയിംഗ് മെഡിക്കല്‍ എഡ്യുക്കേഷന്‍ (സിഎംഇ) സെമിനാര്‍ പരിപാടിയായ ബ്രേക്ക്ഫാസ്റ്റ് സിഎംഇ പുനരാരംഭിച്ചു. ഇന്‍ട്രൊഡ്യൂസിംഗ് കോസ്മറ്റിക് ഗൈനക്കോളജി എന്ന വിഷയത്തില്‍ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ സിഇഒ എസ് കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കോസ്മറ്റിക്ക് ഗൈനക്കോളജി വിഭാഗം കണ്‍സള്‍റ്റന്റ് ഡോ. അനിത മണി അധ്യക്ഷയായി. കൊവിഡിനെത്തുടര്‍ന്ന് ഒരു വര്‍ഷമായി സെമിനാര്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

എന്താണ് കോസ്മറ്റിക്ക് ഗൈനക്കോളജി എന്ന വിഷയത്തില്‍ ഡോ. അനിത മണിയും ശരീരഭാരം കുറയ്ക്കുന്നതിനാവശ്യമായ ഭക്ഷണ ക്രമീകരണങ്ങളെക്കുറിച്ച് ചീഫ് ഡയറ്റീഷ്യന്‍ മഞ്ജു പി ജോര്‍ജും സംസാരിച്ചു.


ഫോട്ടോ ക്യാപ്ഷന്‍: വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ പ്രതിമാസ സെമിനാര്‍ പരിപാടിയായ ബ്രേക്ക്ഫാസ്റ്റ് സിഎംഇ സിഇഒ എസ് കെ അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു. സിഒഒ സുഭാഷ് സ്‌കറിയ, ചീഫ് ഓഫ് സ്റ്റാഫ് ഡോ. മോഹന്‍ മാത്യു, ന്യൂറോ സര്‍ജറി വിഭാഗം കണ്‍സള്‍റ്റന്റ് ഡോ. അരുണ്‍ ഉമ്മന്‍, കോസ്മറ്റിക്ക് ഗൈനക്കോളജി വിഭാഗം കണ്‍സള്‍റ്റന്റ് ഡോ. അനിത മണി എന്നിവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here