കോട്ടയം: കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അപ്രതീക്ഷിത വിജയം. അംഗങ്ങളുടെ എണ്ണം തുല്യമായതിനാൽ എൽഡിഎഫിനും യു ഡി എഫിനും കിട്ടുന്ന വോട്ടുകളും തുല്യമാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായ സി പി എം കൗണ്
സിലർ മനോജ് വോട്ടെടുപ്പിന് ഹാജരാവാതിരുന്നതോടെ യു ഡി എഫ് സ്ഥാനാർത്ഥി ബിൻസി സെബാസ്റ്റ്യന്റെ അപ്രതീക്ഷിത വിജയത്തിന് വഴി തുറക്കുകയായിരുന്നു.

യുഡിഎഫ് പ്രതീക്ഷിച്ച പോലെ 22 വോട്ടുകൾ സ്ഥാനാർത്ഥി ബിൻസി സെബാസ്റ്റ്യന് ലഭിച്ചു. ഇന്ന് പല നാടകീയ നീക്കങ്ങളും പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും എൽഡിഎഫ് കൌൺസിലർ ടി എൻ മനോജിന്റെ ആരോഗ്യനില മോശമായത് കാര്യങ്ങൾ മാറ്റിമറിച്ചു. ആശുപത്രിയിൽ തുടരണമെന്ന് ഡോക്ടർമാർ നിർദേശിച്ചതോടെ മനോജിന് ആശുപത്രിയിൽ വിടാനുമായില്ല. ഇതോടെയാണ് വോട്ടെടുപ്പിൽ യുഡിഎഫിന് 22 ഉം എൽഡിഎഫിന് 21 ഉം വോട്ടുകൾ കിട്ടി.

ആദ്യഘട്ടത്തിൽ എട്ട് വോട്ട് കിട്ടിയ ബിജെപി സ്ഥാനാർത്ഥിയെ മാറ്റി നിർത്തി നടത്തിയ രണ്ടാം ഘട്ടവോട്ടെടുപ്പിലാണ് യുഡിഎഫിന് വിജയം ഉറപ്പാക്കിയത്. ഇതോടെ ഇരാറ്റുപ്പേട്ടയ്ക്ക് പിന്നാലെ കോട്ടയത്തും നഷ്ടമായ ഭരണം യുഡിഎഫ് തിരികെ പിടിക്കുകയാണ്‌സെപറ്റംബർ 24 ന് എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസത്തെ ബി ജെ പി പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. അന്ന് അധ്യക്ഷയായിരുന്ന ബിൻസി സെബാസ്റ്റ്യൻ തന്നെ ഇപ്പോൾ മത്സരിച്ച് ജയിക്കുകയായിരുന്നു.

52 അംഗ കോട്ടയം നഗരസഭയിൽ 22 സീറ്റുകൾ എൽ ഡി എഫിനാണ്. സ്വതന്ത്രയായി ജയിച്ച മുൻ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉൾപ്പെടെ യുഡിഎഫ് അംഗസംഖ്യയും 22 ആണ്. ബി ജെ പിക്ക് എട്ട് കൗൺസിലർമാരുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷനേതാവ് ഷീജ അനിലാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. ബിജെപിക്കായി റീബാ വർക്കിയും മത്സരിച്ചു. കഴിഞ്ഞ തവണയും ഇവർ മൂന്നുപേരും തന്നെയാണ് മത്സരിച്ചത്.

കോൺഗ്രസ് കൗൺസിലർമാരിൽ ചിലരും കേരള കോൺ?ഗ്രസ് പിജെ ജോസഫ് വിഭാ?ഗം പ്രതിനിധിയുമായും തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഫ് നേതൃത്വം ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ അട്ടിമറി സാധ്യത തള്ളിക്കളഞ്ഞ കോട്ടയം ഡിസിസി അധ്യക്ഷൻ ബിൻസി സെബാസ്റ്റ്യന് എല്ലാ വോട്ടുകളും ലഭിക്കുമെന്നും ചിലപ്പോൾ ചില വോട്ടുകൾ അധികമായി ലഭിക്കാൻ സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ അത്തരം ഒരു വോട്ടിന്റെ ലീഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിച്ചതോടെ അത്തരം അട്ടിമറികൾക്കുള്ള സാധ്യത അവസാനിച്ചു. എൽഡിഎഫ്- യുഡിഎഫ് അംഗസംഖ്യ തുല്യമായി വന്നാൽ കഴിഞ്ഞ തവണത്തെ പോലെ നറുക്കെടുപ്പിലൂടെ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടി വരുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here