കോഴിക്കോട് : ഹലാൽ വിഷയത്തിൽ ചർച്ചകൾ ഗുണകരമായെന്നും ക്രെമേണ സത്യം ജനം മനസിലാക്കുമെന്നും എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രെട്ടറി ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി. മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാവിഷയത്തിലും ഹലാൽ ഒരു ഘടകമാണ്. പെണ്ണും ഹലാൽ ആണോ അല്ലയോ എന്നും ചർച്ചയുണ്ടന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്‌ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഷയത്തിലും ഹലാൽ ഉണ്ട്. ഹലാലായ പെണ്ണിനെയാണ് കല്യാണം കഴിക്കൂ. ആണിലും ഇത് ബാധകമാണ്. ഹലാലായ പുരുഷൻ വേണം. ചില കുടുംബ ബന്ധങ്ങളിൽ നിന്നും വിവാഹം നിഷിദ്ധമാണ്. അതാണ് ഹലാലായ ബന്ധം വേണമെന്ന് പറയുന്നത്.

ഹലാൽ വിശദമായി ചര്ചനടക്കേണ്ട വിഷയമാണ്. മാംസവുമായി ബന്ധപ്പെട്ട വിഷയമാണ് ഹലാൽ എന്ന ധാരണ നിലനിന്നിരുന്നു. ഇപ്പോൾ ഉണ്ടായ ചർച്ച ഈ ധാരണ മാറ്റിയിട്ടുണ്ട്. പല മതങ്ങളിലും ഇത്തരം നിഗൂഢമായ വാക്കുകൾ ഉണ്ട്. ചർച്ചചെയ്യുമ്പോഴേ ജനങ്ങൾക്ക് മനസിലാക്കാൻ പറ്റൂ എന്നു അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here