തൃശൂർ: മലയാളത്തിന്റെ സ്വന്തം ഡിജിറ്റൽ വിപണന ആപ്പ്‌ ആയ യിസ്‌കാർട്ട് എന്ന ഇ-കോമേഴ്‌സ് ആപ്ലിക്കേഷന്‍ ഈ രംഗത്തെ വേറിട്ട ആപ്ലിക്കേഷൻ എന്ന രീതിയിൽ ശ്രധേയമാകുന്നു.

പത്തുലക്ഷം ഭിന്നശേഷിക്കാരായ വിൽപനക്കാർ യിസ്‌കാർട്ട് കീഴെ അണി ചേരുന്നു. ഭിന്നശേഷിക്കാരായവരുടെ ഉൽപന്നങ്ങൾ വിൽക്കുവാൻ വേണ്ടി സമർപ്പിച്ചിരിക്കുന്ന ആപ്ലിക്കേഷൻ ആണ്. സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുക എന്ന ഉദ്ദേശശുദ്ധിയിലാണ് യിസ്‌കാർട്ട് എന്ന ഇ-കോമേഴ്‌സ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.

എല്ലാ ഉൽപന്നങ്ങളും ലഭിക്കും.
ഭിന്നശേഷിക്കാരായ വ്യക്തികൾ നിർമിച്ചിരിക്കുന്ന ഉൽപ്പന്നങ്ങളും, (നിത്യോപയോഗ വസ്തുക്കൾ, അലങ്കാര വസ്തുക്കൾ ,ബാഗുകൾ ,ശുചിത്വപരിപാലന വസ്തുക്കൾ, ഭക്ഷ്യ ഉപയോഗ വസ്തുക്കൾ,കുടകൾ ,വിത്തുപേനകൾ) മറ്റ് പൊതു ഉൽപ്പന്നങ്ങളുമാണ് (മൊബൈൽ ഫോൺസ്, ഐ പാഡ്സ്, മൊബൈൽ അസ്സസ്സറീസ്, അയൺ ബോക്സ്‌, മൈക്രോ ഓവൻ, മോസ്ക്വിറ്റോ ബാറ്റ്സ്) രജിസ്‌ട്രേഡ് ആയ ഭിന്നശേഷിക്കാരുടെ പേരിൽ യിസ്‌കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഒന്നു ക്ലിക് ചെയ്താൽ നിങ്ങളുടെ ഓരോ പർചെയ്സും അവരുടെ വരുമാനത്തിന്റെ സ്രോതസ്സാണ്. മറ്റു ഇ കോമേഴ്‌സ് ആപ്പ്കളിൽ നിന്നും പർചെയ്സ് ചെയ്യുകവഴി ഉപഭോക്താവിന് പല ഓഫർകളും ലഭിച്ചേക്കാം, എന്നാൽ യിസ്‌കർട്ട് എന്ന ആപ്പിലൂടെ ഉൽപ്പന്നം വാങ്ങുന്നതുവഴി ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് കൈനിറയെ ഓഫറും മനസ്സുനിറയെ ഒരു പുണ്യ പ്രവർത്തി ചെയ്ത സംതൃപ്തിയുമാണ്.

വിൽക്കാനുള്ളവർക്കു രേജിസ്ട്രേഡ് ആയ ഭിന്നശേഷിക്കാരുടെ പേരിൽ മാത്രമേ വിൽക്കാൻ സാധിക്കൂ. കൂടുതൽ അറിയുവാൻ 8943823821 എന്ന നമ്പറിലോ 1800 889 6616 എന്ന ടോൾ ഫ്രീ നമ്പറിലോ വിളിക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ
https://play.google.com/store/apps/details… ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here