കൊച്ചി: അനുവാചകര്‍ കാത്തിരുന്ന മറ്റൊരു ക്ലാസിക്കിന്റ കൂടി ഓഡിയോ പുസ്തകം എത്തി. നൂറിലേറെ എഡിഷനുകളിലായി രണ്ടു ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെയുടെ ഓഡിയോ പുസ്തകമാണ് ആണ് സ്വീഡന്‍ ആസ്ഥാനമായുള്ള ലോകത്തിലെ മുന്‍നിര ഓഡിയോ ബുക് സ്ട്രീമിംഗ് ആപ്പായ സ്റ്റോറിടെല്‍ വഴി എത്തിയിരിക്കുന്നത്. 6 മണിക്കൂര്‍ 38 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സങ്കീര്‍ത്തനം പോലെയുടെ ഓഡിയോ പുസ്തകം വായിച്ചിരിക്കുന്നത് സ്റ്റോറിടെലിലൂടെ ജനപ്രിയനായ രാജീവ് നായര്‍. ഓഡിയോ പുസ്തകത്തിലേയ്ക്കുള്ള ലിങ്ക്: www.storytel.com/in/en/books/oru-sankeerthanam-poole-1378151?appRedirect=true.

ഇക്കഴിഞ്ഞ നവംബര്‍ 11-ന് ലോകമെങ്ങുമുള്ള വായനക്കാര്‍ വീണ്ടും വായിച്ചും ചര്‍ച്ച ചെയ്തും 200-ാം ജന്മദിനം ആഘോഷിച്ച, ലോകം കണ്ട എക്കാലത്തേയും ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ ദസ്തയേവ്സ്‌കിയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് പെരുമ്പടവം ശ്രീധരന്‍ തന്റെ മാസ്റ്റര്‍പീസായ പ്രശസ്ത നോവല്‍ എഴുതിയിരിക്കുന്നത്. ചൂതാട്ടക്കാരന്‍ എന്ന നോവലിന്റെ രചനയില്‍ ഏര്‍പ്പെട്ടിരുന്ന ദസ്തയേവ്സ്‌കിയുടെ അരികില്‍ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാള്‍ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്സ്‌കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവില്‍ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തര്‍മുഖനായ ദസ്തയേവ്സ്‌കിയുടെ ആത്മസംഘര്‍ഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്സ്‌കിയെ ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയൊപ്പുള്ള ആള്‍ ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. മലയാള നോവലിലെ ഒരു ഏകാന്തവിസ്മയം എന്നാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഈ നോവലിനെ വിശേഷിപ്പിച്ചത്.

ഒരു സങ്കീര്‍ത്തനം പോലെ ഉള്‍പ്പെടെ ആയിരത്തിലേറെ മലയാള പുസ്തകങ്ങളാണ് സ്റ്റോറിടെല്‍ ഓഡിയോ പുസ്തകങ്ങളായി അവതരിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളിലായി രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങളുമുണ്ട്. മലയാളമുള്‍പ്പെടെയുള്ള ഭാരതീയ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ക്കായി സെലക്റ്റ് വിഭാഗത്തില്‍ സ്‌റ്റോറിടെല്‍ ഈയിടെ അവതരിപ്പിച്ച 399 രൂപയുടെ വാര്‍ഷിക വരിസംഖ്യാ ഓഫറും തുടരുന്നു. സ്വീഡനിലെ സ്റ്റോക്ക്‌ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here