തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരില്‍നിന്നു സ്‌ഥിരപ്പെടുത്തിയ കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കും. ശമ്പളപരിഷ്‌കരണം അംഗീകരിച്ചതിനു പിന്നാലെയാണ്‌ പെന്‍ഷന്‍ വര്‍ധനയ്‌ക്കും തീരുമാനം.
സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുപ്രകാരം സ്‌ഥിരപ്പെടുത്തിയവര്‍ക്കാണ്‌ ഈ ആനുകൂല്യം. 2000 ജൂണ്‍ 22-ന്‌ പിഎസ്‌.സി അഡൈ്വസ്‌ ചെയ്‌തവരും 2001 മാര്‍ച്ച്‌ 5, 2007 ഒകേ്‌ടാബര്‍ 15 എന്നീ തീയതികളില്‍ കെ.എസ്‌.ആര്‍.ടി.സിയില്‍ സ്‌ഥിരപ്പെടുത്തിയവര്‍ക്കും ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ കണക്കാക്കും.
പെന്‍ഷന്‍ കണക്കാക്കുന്നതില്‍ തെറ്റുണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ട ഏതെങ്കിലും രേഖകള്‍ ജീവനക്കാരുടെ പക്കലുണ്ടെങ്കില്‍ ഈ മാസം 20നകം ഹാജരാക്കണമെന്ന്‌ സി.എം.ഡി നിര്‍ദേശിച്ചു. രേഖകള്‍ അടുത്തുള്ള ഡിപ്പോയില്‍ ഹാജരാക്കി രസീത്‌ കൈപ്പറ്റണം. സമയപരിധിക്കുള്ള രേഖകള്‍ സമര്‍പ്പിക്കാത്തപക്ഷം കെ.എസ്‌.ആര്‍.ടി.സിയുടെ പക്കലുള്ള രേഖകള്‍ പ്രകാരം കണക്കുകൂട്ടി സുപ്രീം കോടതി നിര്‍ദേശാനുസരണം സമര്‍പ്പിക്കുമെന്നും സി.എം.ഡി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here