പാലക്കാട്: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ മെട്രോമാന്‍ ഇ.ശ്രീരന്‍. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് താന്‍ എതിരല്ല. എന്നാല്‍ ഈ പദ്ധതി നാടിന് ഗുണകരമാകില്ല. ആസൂത്രണത്തില്‍ ഗുരുതര പിഴവുകളുണ്ട്. അതുകൊണ്ടാണ് താന്‍ പദ്ധതിയെ പിന്തുണയ്ക്കാത്തതെന്നും അദ്ദേഹം പറഞ്ഞൂ.

കേരളത്തില്‍ ഒരു തെക്ക് വടക്ക് റെയില്‍വേ വേണമെന്നതില്‍ സംശയമില്ല. അതിനായി ആലോചനയുണ്ടായിരുന്നു. എന്നാല്‍ അത് പിന്നീട് നടന്നില്ല.

ഇപ്പോഴുള്ള പദ്ധതി നാടിന് നല്ലതല്ല. അതുകൊണ്ടാണ് പിന്തുണയ്ക്കാത്തത്. ഈ പദ്ധതിക്ക് ഒരുപാട് സ്ഥലങ്ങള്‍ വേണ്ടിവരും. അതില്‍ ചതുപ്പ് നിലങ്ങളുണ്ട്. 340 കിലോമീറ്റര്‍ നിലത്തുകൂടിയാണ്. ഹൈസ്പീഡ് ട്രെയിന്‍ നിലത്തുകൂടി പോകുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് മാത്രമല്ല അപകടകരവുമാണ്. പരിസ്ഥിതി ഗുരുതരമായ ആഘാതം വരുത്തും. അതേ കുറിച്ച് പഠനങ്ങള്‍ നടന്നിട്ടില്ല. പല സംശയങ്ങളും ഉന്നയിച്ചപ്പോള്‍ അതിന് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

പലവിധ സാങ്കേതിക പിഴവുകളുമുണ്ട്. സ്റ്റാന്‍ഡേഡ് ഗേജ് പാടില്ല ബ്രോഡ്‌ഗേജ് തന്നെ വേണം. അഞ്ച് കൊല്ലം കൊണ്ട് 64,000 കോടി രൂപ കൊണ്ട് തീര്‍ക്കുമെന്നത് വീരവാദം മാത്രമാണ്. അത് നടപ്പാകാന്‍ പോകുന്നില്ല. പദ്ധതി കഴിയുമ്പോള്‍ ലക്ഷത്തിലേരെ കോടി രൂപ വരും. കമ്മീഷണ്‍ കോസ്റ്റ് ആണ് കണക്കാക്കേണ്ടത്. എന്നാല്‍ ഇവിടെ എസ്റ്റിമേറ്റ് വളരെ കുറച്ച് കാണിച്ച് എങ്ങനെയെങ്കിലും അനുമതി വാങ്ങണമെന്നേയുള്ളുവെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here