തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണാർഥം 1,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനുള്ള ലേലം ഡിസംബർ 28നു റിസർവ് ബാങ്കിന്റെ മുംബൈ ഓഫീസിൽ നടക്കും. 14 വർഷ കാലാവധിയുള്ള സെക്യൂരിറ്റികളാണു ലേലം ചെയ്യുന്നത്. ലേലത്തിലേക്കുള്ള മത്സരാധിഷ്ഠിത ബിഡ്ഡുകൾ റിസർവ് ബാങ്കിന്റെ ഇ-കുബേർ സംവിധാനം വഴി 28നു രാവിലെ 10.30 മുതൽ 11.30 വരെയും മത്സരാധിഷ്ഠിതമല്ലാത്തവ 10.30 മുതൽ 11 വരെയും നൽകണം. ലേലം ഡിസംബർ 23 ലെ എസ്.എസ്-1/396/2021 ഫിൻ. നമ്പരായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.finance.kerala.gov.in.

 

LEAVE A REPLY

Please enter your comment!
Please enter your name here