കാസർകോട് :  പാണത്തൂർ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേർ മരിച്ചു. രണ്ടു തൊഴിലാളികൾ മര ലോഡുകൾക്കിടയിൽ കിടക്കുന്നതായി സംശയം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പാണത്തുർ കുണ്ടുപ്പള്ളി സ്വദേശികളായ മോഹനൻ, ബാബു, നാരായണൻ, സുന്ദര എന്നിവരാണ് മരിച്ചത്. ആറുപേരെ പരിക്കുകളോടെ പൂടംകല്ലിലും ജില്ലാ ആശുപത്രിയിലും എത്തിച്ചു.

കല്ലപള്ളിയിൽ നിന്നും പാണത്തൂർ ടൗണിലേക്ക് വരുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് 4 മണിയോടെയാണ് അപകടം. ലോറിയിൽ ക്ലീനറും ഡ്രൈവറും അടക്കം 9 പേർ ഉണ്ടായിരുന്നതായാണ് വിവരം. കർണാടകത്തിൽ നിന്ന് പാണത്തൂരിലേക്ക് മരം കയറ്റിവന്ന ലോറിയാണ് അപകടത്തിൽപെട്ടത്. വിവരമറിഞ്ഞ് സബ് കളക്ടർ ഡി ആർ മേഘശ്രീ പാണത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിൽ ഏഴു പേർ മരണപ്പെട്ട സ്ഥലത്താണ് വീണ്ടും ദുരന്തം നടന്നത്. ജനുവരി മൂന്നിന് കർണാടക പുത്തൂരിലെ വിവാഹ വീട്ടിൽ നിന്നും പുറപ്പെട്ട ബസ് തോട്ടം, ചെമ്പേരി വഴി പാണത്തൂർ ടൗൺ കടന്ന് കരിക്കെയിലെത്തേണ്ടതായിരുന്നു. പാണത്തൂരിൽ എത്തുന്നതിന് തൊട്ട് മുമ്പ് പരിയാരത്തുള്ള വലിയ ഇറക്കത്തിൽ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ ശേഷം മരത്തിലിടിച്ചാണ് അപകടം നടന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here