കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിൽ  ജനാഭിമുഖ കുർബാന തന്നെ തുടരും എന്ന് ബിഷപ് ആന്റണി കരിയിൽ . ഇക്കാര്യം ചൂണ്ടികാട്ടി സിനഡ് മെത്രാന്മാർക്ക് ബിഷപ് കത്ത് അയച്ചു

പുതുക്കിയ കുർബാന നടത്താനുള്ള കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിർദ്ദേശം നടപ്പാക്കാൻ ആകില്ല. തീരുമാനം അടിച്ചേൽപ്പിച്ചാൽ സംഘർഷം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. കാനോൻ നിയമപ്രകാരം ഉള്ള ഇളവ് നിലനിൽക്കുന്നതിനാൽ പഴയ രീതി തന്നെ തുടരും എന്നും കത്തിൽ ബിഷപ് പറയുന്നു. ക്രിസ്മസ് കുർബാനകൾ പുതിയ രീതിയിൽ നടത്തണം എന്നാവശ്യപ്പെറ്റ് കർദ്ദിനാൾ നൽകിയ കത്തിനുള്ള മറുപടിയിൽ ആണ് ബിഷപ് ഇക്കാര്യം വ്യക്തമാക്കിയത്.

സിറോ മലബാർ സഭയിലെ എല്ലാ മെത്രാൻമാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃകകൂർബാന അർപ്പിക്കണമെന്ന കർശന നിരദ്ദേശമാണ് സഭാദ്ധ്യക്ഷൻ മാർ ജോർജ്ജ് ആലഞ്ചേരി സർക്കുലറിറക്കിയത്. എറണാകുളം- അങ്കമാലി അതിരൂപതയിലെത്തുന്ന മെത്രാൻമാർക്ക് അതിനുവേണ്ട സൗകര്യമൊരുക്കണമെന്ന് രൂപതാദ്ധ്യക്ഷൻ മാർ ആൻറണി കരിയിലിന് നിർദ്ദേശവും നൽകി. അടുത്ത ഈസ്റ്ററിന് മുമ്പ് സഭയിലൊട്ടാകെ ഏകീകൃതകുർബാന നടപ്പിലാകുമെന്നായിരുന്നു ആലഞ്ചേരിയുടെ പ്രതികരണം.

നിലവിൽ ഏകീകൃത കൂർബാന അർപ്പിക്കുന്നതിൽ നിന്നും എറണാകുളം -അങ്കമാലി അതിരൂപതയിലെ പുരോഹിതർക്ക്  മാത്രമെ ഇളവുള്ളു. ഈ ഇളവുമൂലം മറ്റിടങ്ങളിലെ മെത്രാൻമാരും  പുരോഹിതരും എരണാകുളം അങ്കമാലി അതിരൂപതിയിലെത്തിയാലും ഏകീകൃത കുർബാന അർപ്പിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് സഭാദ്ധ്യക്ഷൻ മാർ ജോർജ്  ആലഞ്ചേരി പുതിയ സർക്കുലർ ഇറക്കിയത്. സഭയിലെ എല്ലാ മെന്ത്രാൻമാരും എവിടെ പോയാലും ഏകീകൃതകുർബാന മാത്രമെ അർപ്പിക്കാവു എന്ന് സർക്കുലറിലൂടെ കർശന നിർദ്ദേശം നല്കി. എറണാകളും അങ്കമാലി രൂപതിയിലെത്തുന്ന ബിഷപ്പുമാർക്ക് ഏകീകൃക കൂർബാന അർപ്പിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് രൂപതാധ്യക്ഷൻ   ബിഷപ്പ് അൻറണി കരിയിലിനോട് ആവശ്യപെട്ടിട്ടുണ്ടെന്നും സർക്കുലറിൽ പറഞ്ഞിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here