വാസ്കോ: ഗോവയിൽ കാർ അപകടത്തിൽപെട്ട്​ മലയാളികളായ മൂന്നുപേർക്ക്​ ദാരുണാന്ത്യം. വ്യാഴാഴ്​ച രാത്രിയാണ്​ സംഭവം. സാൻകോളിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ സുവാരി ഗേറ്റിന് സമീപം എൻ.എച്ച് 66 ബി വഴിയുള്ള റോഡ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന അഞ്ചുപേരിൽ മൂന്നുപേർ മലയാളികളായ വിനോദസഞ്ചാരികളായിരുന്നു. രണ്ട് പേർ വാസ്‌കോയിൽ ജോലി ചെയ്യുന്നവരായിരുന്നു. ആലപ്പുഴ പെരുമ്പള്ളി സ്വദേശികളായ നിതിൻ ദാസ് (24), കണ്ണൻ (24), വിഷ്ണു (29) എന്നിവരാണ് മരിച്ചത്. അഖിൽ (24), വിനോദ് കുമാർ (24) എന്നിവരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here