ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. 109000 പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 24000ല്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും. ഉത്തര്‍പ്രദേശിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനം കൂടി.

അതേസമയം കോവാക്‌സിന്റെ ബൂസ്റ്റര്‍ ഡോസിന് ദീര്‍ഘകാലം പ്രതിരോധം നല്‍കാന്‍ കഴിയുമെന്ന് ഭാരത് ബയോട്ടെക് അവകാശപ്പെട്ടു. മറ്റ് പാര്‍ശ്വഫലങ്ങള്‍ ഒന്നും കണ്ടെത്തിയില്ല എന്നും ഭാരത് ബയോട്ടെക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്‌സീന്‍ നാളെ മുതല്‍ ലഭ്യമാകും. ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, 60 വസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് ആദ്യം നല്‍കുക. ഇതിനായി പ്രത്യേക രജിസ്‌ട്രേഷന്‍ വേണ്ട. ഓണ്‍ലൈനായും സ്‌പോട്ടിലെത്തിയും വാക്‌സിന്‍ ബുക്ക് ചെയ്യാം. കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ സംസ്ഥാനത്ത് ഒരു ലക്ഷം കടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here