കുത്തു കൊണ്ട് മരിച്ചവൻ.. അവന്റെ ബന്ധുക്കൾ.. പരുക്കേറ്റവർ.. പ്രതിയായി ജീവിതംതുറുങ്കിലേക്ക് മാറ്റപ്പെടുന്നവർ.. ആജീവനാന്തം ക്രിമിനൽ പശ്ചാത്തലത്തിൽ പെട്ടുപോകുന്നവർ! ഇവരിൽ ആർക്കെങ്കിലും വ്യക്തിപരമായി നഷ്ടമല്ലാതെ മറ്റൊന്നും ഇല്ല. വിടരും മുമ്പേ കൂമ്പടഞ്ഞുപോയി അത്ര തന്നെ!

ആർക്കാണ് ഈ കലാലയത്തിൽ രാഷ്ട്രീയം വേണമെന്ന നിർബന്ധം? മാതാപിതാക്കൾക്കോ.. പഠിക്കാൻ വരുന്നവർക്കോ.. മനേജ്മെന്റിനോ.. നാട്ടുകാർക്കോ.. ?

അറിയുന്നിടത്തോളം ഇക്കൂട്ടരെല്ലാരും ഇതിനോട് തീരെ താല്പര്യമില്ലാത്തവരാണ് ! അപ്പോപിന്നെ (എല്ലാ)രാഷ്ട്രീയക്കാർക്കു മാത്രം ആവശ്യമുള്ള ഒരു ഏർപ്പാടാണ് ഇത്. കലാലയ രാഷ്ട്രീയം പൊതുചർച്ചകൾക്കും ജനാധിപത്യ പരിശീലനത്തിനുംവേണ്ടിയാണെങ്കിലും ചില പാർട്ടികൾ ഇതിനെ വെട്ടിപ്പിടുത്തതിനുള്ള ചവിട്ടു പടിയാകുന്നു. അതുകൊണ്ടാണ് രാഷ്ട്രീയക്കാർ ഈ വിഷയത്തിൽ മാത്രം ഒരേ തൂവൽ പക്ഷികളാകുന്നത്. അവർക്ക് രക്തസാക്ഷികളെയും, പ്രതികളെയും, അശ്രിതരെയും ലഭിക്കും, അവരുടെസാമ്രാജ്യത്തിന്റെ പകിട്ടും പരപ്പും വർണ്ണിച്ച് പ്രകടിപ്പിക്കാൻ.

കലാലയ രാഷ്ട്രീയം നിരോധിച്ച അടിയന്തിരാവസ്ഥ (1975-77) കാലഘട്ടത്തിലെലക്ഷക്കണക്കിന് വിദ്യാർത്ഥികളിൽ ഒരാളാണ് ഞാനും. അടിയന്തിരാവസ്ഥ എന്നത്ശരിയായിരുന്നില്ല എങ്കിലും, ആ സമയത്തെ വിദ്യാർത്ഥികൾ എന്ന നിലയിൽ ഒരു കുറവുംസംഭവിച്ചതായി തോന്നുന്നില്ല. കലാലയ ഫെസ്റ്റിവലുകളും, കായിക കലാമേളകളും അന്നുംനടന്നിട്ടുണ്ട്. ഈ കാലഘട്ടത്തിലെ എത്രയോ പേർ രാഷ്ട്രീയ സാമൂഹിക വൈജ്ഞാനികരംഗത്ത് ഉന്നതിയിൽ എത്തിയിരിക്കുന്നു. പിന്നെ എവിടാണ് ഈ തകരാറ്!

ഏതെങ്കിലും ഒരു നേതാവോ അവരുടെ സന്തതികളോ കലാലയങ്ങളിൽകുത്തിമലർക്കപ്പെട്ടിട്ടുണ്ടോ? ശ്രദ്ധിച്ചാലറിയാം, ഇരകളിൽ പലരും സാധാരണക്കിൽസാധാരണക്കാരാണ്! നെഞ്ചകം പിളർന്നു കരയുന്നത് ഓമനിച്ച ഹൃദങ്ങളാണ്.. പ്രതീക്ഷകൾ തകർന്ന മാതാപിതാക്കളാണ് .. സഹോദരങ്ങളാണ്!!

തൊട്ടടുത്ത സംസ്ഥാനങ്ങളിലെ കോളജുകളിൽ, രാഷ്ട്രീയ കോമരം തുള്ളൽഎന്തെന്നറിയാതെ നമ്മുടെ കുട്ടികൾ സ്വച്ഛന്ദം കലാലയ ജീവിതം നയിക്കുന്നു. മലയാളിമാതാപിതാക്കൾ, തങ്ങളുടെ മക്കൾ സമരമോ തുടങ്ങിയ എന്തിലെങ്കിലും ഏർപ്പാടുകളിൽപ്രത്യക്ഷമോ പരോക്ഷമോ ആയി ഇടപെട്ടാൽ, സ്വമേധയാ ട്രാൻസ്ഫർ സെർട്ടിഫിക്കേറ്റ്വാങ്ങി പൊയ്ക്കോളാം എന്ന് സത്യവാങ്മൂലം അഡ്മിഷനു മുമ്പായി ഒപ്പിട്ട് കൊടുക്കുന്നു. കൂടാതെ

“any kind of recommendations would be considered as a disqualification” എന്ന് , disciplinary action എടുക്കുന്നതിന് മുന്നോടിയായി തരുന്ന മാനേജ്മെന്റിന്റെഓർമ്മപ്പെടുത്തലും ഗൗരവത്തോടെ നാം കേട്ട് അതിനനുസരിച്ച് മക്കളെ ക്രമീകരിക്കുന്നു. ഈ സാഹചര്യങ്ങളിൽ പഠിക്കുന്നവരൊക്കെ തിരുമണ്ടന്മാരായോ ജീവിതത്തിൽ.? ഇവിടെനിന്നും രാഷ്ട്രമീമാംസകരും, പ്രധാനമന്ത്രിമാരും, മന്ത്രിമാരും, MLA മാരും, പട്ടാളമേധാവികളും….. ഒക്കെ ഉണ്ടായിട്ടുണ്ട്.

കണ്ണടച്ച് ഇരുട്ടാക്കാതെ, ഇനിയെങ്കിലും ‘കുട്ടിക്കുരങ്ങനെക്കൊണ്ട് ചൂടു ചോറ് വാരിക്കുന്ന’ സങ്കടകരമായ ഇത്തരം അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. നാളെയുടെ വാഗ്ദാനവുംസമ്പത്തുമായ ഒരു വിദ്യാർത്ഥിയുടെയും ഒരു തുള്ളി ചോരയും പൊടിയാതിരിക്കാൻ നാംഉണർന്നു ചിന്തിക്കണം. അതിന് വേണ്ട ദയ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും കാണിക്കണം.

മോഹൻ അയിരൂർ – നടൻ

 

LEAVE A REPLY

Please enter your comment!
Please enter your name here