കൊച്ചി: കവി എസ്.രമേശൻ അന്തരിച്ചു. 69 വയസായിരുന്നു. ഇന്ന് പുലർച്ചെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. കേരള ഗ്രന്ഥശാലാ സംഘം നിർവാഹക സമിതി അംഗം, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം, എറണാകുളം പബ്ലിക് ലൈബ്രറിയുടെ അദ്ധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യ പത്രാധിപരായിരുന്നു.1996 തൊട്ട് 2001 വരെ സാംസ്‌കാരിക മന്തി ടി കെ രാമകൃഷ്ണന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ രണ്ട് തവണ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു രമേശൻ.

ശിഥില ചിത്രങ്ങൾ, മല കയറുന്നവർ, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ,കലുഷിത കാലം, കറുത്ത കുറിപ്പുകൾ എസ്.രമേശന്റെ കവിതകൾ എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ്(2015) ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: ഡോ. ടി പി ലീല. മക്കൾ: ഡോ.സൗമ്യ രമേശ്, സന്ധ്യാ രമേശ്.

രമേശന്റെ നിര്യാണത്തിൽ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു. സംസ്‌കൃതി ഭവൻ സ്ഥാപനം, കേരള ചരിത്ര ഗവേഷണ കൗൺസിൽ രൂപീകരണം, കേരള ബുക്ക് മാർക്കറ്റിംഗ് സൊസൈറ്റിയുടെ പ്രവർത്തനം, ത്രിപ്പൂണിത്തുറയിൽ ആർക്കിയോളജി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആർക്കിയോളജി, ഹെരിറ്റേജ്, ആർട്ട്, ഹിസ്റ്ററി ഇൻസ്റ്റിറ്റിയൂട്ട് ന്റെ സ്ഥാപനം, തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റിനു സ്വതന്ത്ര പ്രവർത്തനാവകാശം നൽകൽ , തകഴിയുടെ മരണാനന്തരം അദ്ദേഹത്തിന്റെ വീടും പരിസരവും ഏറ്റെടുത്ത് തകഴി സ്മാരക കേന്ദ്രം സ്ഥാപിക്കൽ, കേരള കലാമണ്ഡലത്തെ കല്പിത സർവകലാശാലാ പദവി ലഭ്യമാക്കുന്ന നടപടി ഒട്ടേറെ പ്രവർത്തനങ്ങളിൽ നിർണയക പങ്കുവഹിച്ച വ്യക്തിയാണ് എസ് രമേശനെന്ന് സ്പീക്കർ അനുസ്മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here