തിരുവനന്തപുരം: രണ്ടാം തരംഗത്തെ അപേക്ഷിച്ച് കേരളത്തിലിപ്പോഴുണ്ടായിരിക്കുന്ന കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്നും കർശന ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓൺലൈൻ വഴിയാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. മന്ത്രി ഓഫീസുകളിലും സർക്കാർ ഓഫീസുകളിലും പൊലീസിലും ആരോഗ്യപ്രവർത്തകരിലുമെല്ലാം കൊവിഡ് പിടിമുറുക്കിയതോടെയാണ് സർക്കാർ നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങുന്നത്.

നാളെ വൈകിട്ട് നടക്കുന്ന അവലോകന യോഗത്തിലാണ് തീരുമാനമെടുക്കുക. സമ്പൂർണ അടച്ചിടലുണ്ടാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. രണ്ടാം തരംഗത്തെ അപേക്ഷിച്ച് ആശുപത്രികളിൽ അഡ്‌മിറ്റ് ചെയ്യേണ്ട രോഗികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും ആശുപത്രി സൗകര്യങ്ങൾ ആവശ്യത്തിനുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

കേളേജുകാൾ നാളെ തന്നെ അടച്ചേക്കും.10,11, 12 ക്ലാസുകൾ കൂടി ഓൺലൈനിലേക്ക് മാറ്റാനും സാദ്ധ്യതയുണ്ട്. ആൾക്കൂട്ടം കുറയ്‌ക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെ ഭാഗത്തു നിന്നും കടുത്ത നിയന്ത്രണങ്ങൾ തന്നെ വന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here